സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പത്ര പരസ്യം കൊടുത്ത് ആളുകളില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചതിന് 3 പേര്‍ക്കെതിരെ കേസ്
Jul 1, 2017, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.07.2017) അക്ഷയകേന്ദ്രവും അതിനോടനുബന്ധിച്ചുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങാന്‍ പത്ര പരസ്യം കൊടുത്ത് ആളുകളില്‍ നിന്നും പണം വാങ്ങി സ്ഥാപനം തുടങ്ങാതെ വഞ്ചിച്ചതിന് മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. തലശേരി തിരുവങ്ങാടിലെ കെ നന്ദകുമാര്‍, കല്ലാര്‍ ഹരി കുമാര്‍, സന്തോഷ്, ബാബു വടകര എന്നിവരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കേസെടുത്തത്.
അനുയോജ്യമായ സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നുണ്ടെന്നും ഇതില്‍ പങ്കാളികളാവാന്‍ താല്പര്യമുള്ളവര് 3000 മുതല്‍ 6000 രൂപ വരെ അടച്ചാല്‍ സ്ഥാപനത്തിന് അവകാശിയായി പ്രവര്‍ത്തിക്കാമെന്നുമാണ് പരസ്യം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തിരണ്ടോളം പേര് 3000 മുതല്‍ 6000 രൂപ വരെ പൈസ അടച്ച് അംഗത്വമിട്ടിരുന്നു.
എന്നാല്‍ നാളിതുവരെയായിട്ടും അക്ഷയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയില്ല. കോട്ടച്ചേരി കുന്നുമ്മലിലുള്ള സ്വകാര്യ കെട്ടിടത്തിന്റെ മുകളിലാണ് ഇപ്പോള്‍ താല്‍ക്കാലികമായി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Police, Case, Youth, Fake, Building, Cheating, Advertisement, Newspaper.