Arrested | കാപ കേസില്‍ നാടുകടത്തിയ യുവാവ് നാട്ടില്‍ തന്നെ; 'ഒളിവില്‍ കഴിയുന്ന വിവരം അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് മോഷ്ടിച്ച ബൈകില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിലായി; കഞ്ചാവും പിടിച്ചെടുത്തു'
Mar 18, 2023, 16:58 IST
ചന്തേര: (www.kasargodvartha.com) കാപ കേസില്‍ നാടുകടത്തിയ യുവാവ് നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പൊലീസ് പിടിയിലായി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സുഹൈല്‍ (24) ആണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് നാട്ടില്‍ തന്നെ ഒളിച്ച് കഴിയുന്ന വിവരം അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് മോഷ്ടിച്ച ബൈകില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ചന്തേര പൊലീസില്‍ മാത്രം എട്ടുകേസുകളില്‍ പ്രതിയാണ് സുഹൈല്‍. ഹൊസ്ദുര്‍ഗ് പൊലീസില്‍ തട്ടികൊണ്ട് പോകല്‍ കേസിലും പ്രതിയാണ്. കോഴിക്കോട്ടും പ്രതിക്കെതിരെ കേസുണ്ട്.
കാപ കേസില്‍ അറസ്റ്റിലായി, പിന്നീട് നാടുകടത്തിയെങ്കിലും വലിയകൊവ്വലിലെ ഒരു ക്വാര്‍ടേഴ്സില്‍ ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചാണ് ചന്തേര പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട ഉടനെ മോഷ്ടിച്ച ബൈകില്‍ കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലിസ് സമര്‍ഥമായി കുടുക്കി.
പിടികൂടുമ്പോള്‍ യുവാവിന്റെ കൈവശം 300 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. നേരത്തേ ചെറുവത്തൂരിലായിരുന്നു യുവാവിന്റ താമസമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: Chandera, Kasaragod, Kerala, News, Arrest, Case, Youth, Police, Robbery, Top-Headlines, Chandera: Youth who deported in Kaapa case police custody. < !- START disable copy paste -->
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് നാട്ടില്‍ തന്നെ ഒളിച്ച് കഴിയുന്ന വിവരം അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് മോഷ്ടിച്ച ബൈകില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ചന്തേര പൊലീസില്‍ മാത്രം എട്ടുകേസുകളില്‍ പ്രതിയാണ് സുഹൈല്‍. ഹൊസ്ദുര്‍ഗ് പൊലീസില്‍ തട്ടികൊണ്ട് പോകല്‍ കേസിലും പ്രതിയാണ്. കോഴിക്കോട്ടും പ്രതിക്കെതിരെ കേസുണ്ട്.
കാപ കേസില്‍ അറസ്റ്റിലായി, പിന്നീട് നാടുകടത്തിയെങ്കിലും വലിയകൊവ്വലിലെ ഒരു ക്വാര്‍ടേഴ്സില്‍ ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചാണ് ചന്തേര പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട ഉടനെ മോഷ്ടിച്ച ബൈകില്‍ കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലിസ് സമര്‍ഥമായി കുടുക്കി.
പിടികൂടുമ്പോള്‍ യുവാവിന്റെ കൈവശം 300 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. നേരത്തേ ചെറുവത്തൂരിലായിരുന്നു യുവാവിന്റ താമസമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: Chandera, Kasaragod, Kerala, News, Arrest, Case, Youth, Police, Robbery, Top-Headlines, Chandera: Youth who deported in Kaapa case police custody.