city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Convocation | പി ടി ഉഷയ്ക്ക് കേരള കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; 6-ാമത് ബിരുദദാന സമ്മേളനം മാര്‍ച് 25ന്; കേന്ദ്ര സഹമന്ത്രിമാര്‍ പങ്കെടുക്കും

കാസര്‍കോട്: (www.kasargodvartha.com) കായികരംഗത്തെ അതുല്യ പ്രതിഭ പിടി ഉഷക്ക് കേരള കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് കൈമാറുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ടും രാജ്യസഭാംഗവുമായ പിടി ഉഷക്ക് കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്നും കേരള കേന്ദ്ര സര്‍വകലാശാല നല്‍കുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
        
Convocation | പി ടി ഉഷയ്ക്ക് കേരള കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; 6-ാമത് ബിരുദദാന സമ്മേളനം മാര്‍ച് 25ന്; കേന്ദ്ര സഹമന്ത്രിമാര്‍ പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപിലുമായി 19 സ്വര്‍ണമടക്കം 33 മെഡലുകള്‍, തുടര്‍ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ അത്‌ലറ്റ്, 1985ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ അഞ്ച് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ തുടങ്ങി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ് പിടി ഉഷ. കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിനും നേതൃത്വം നല്‍കുന്നു.

ആറാമത് ബിരുദദാന സമ്മേളനം മാര്‍ച് 25ന്

കേരള കേന്ദ്ര സര്‍വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനം മാര്‍ച് 25ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. കാംപസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. 2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 1947 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 1567 വിദ്യാര്‍ത്ഥികള്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 82 പേര്‍ക്ക് ബിരുദവും 1732 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 57 പേര്‍ക്ക് പി എച് ഡി ബിരുദവും 54 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും 22 പേര്‍ക്ക് സര്‍ടിഫികറ്റും നല്‍കും.

വിവിധ പഠന വകുപ്പുകളും വിദ്യാര്‍ഥികളുടെ എണ്ണവും: ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി 58, കെമിസ്ട്രി 76, കൊമേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ് 100, കംപ്യൂടര്‍ സയന്‍സ് 71, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേചര്‍ 91, ഇകണോമിക്സ് 74, എജ്യൂകേഷന്‍ 47, എന്‍വിയോണ്‍മെന്റല്‍ സയന്‍സ് 53, ജിനോമിക് സയന്‍സ് 57, ജിയോളജി 69, ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേചര്‍ 46, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് 80, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (യുജി) 82, കന്നഡ 27, ലോ 49, ലിംഗ്വിസ്റ്റിക്സ് 74, മാനജ്മെന്റ് സ്റ്റഡീസ് 62, മലയാളം 94, മാതമാറ്റിക്സ് 92, ഫിസിക്സ് 68, പ്ലാന്റ് സയന്‍സ് 71, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ് 75, പബ്ലിക് ഹെല്‍ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍ 55, സോഷ്യല്‍ വര്‍ക് 95, ടൂറിസം സ്റ്റഡീസ് 49, യോഗ സ്റ്റഡീസ് 94, സുവോളജി 78, പിജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യുകേഷന്‍ 38, സര്‍ടിഫികറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് 22.
    
Convocation | പി ടി ഉഷയ്ക്ക് കേരള കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; 6-ാമത് ബിരുദദാന സമ്മേളനം മാര്‍ച് 25ന്; കേന്ദ്ര സഹമന്ത്രിമാര്‍ പങ്കെടുക്കും

അധ്യാപകര്‍ക്കായി നിര്‍മിച്ച ക്വാര്‍ടേഴ്സുകളുടെയും ഹോസ്റ്റലുകള്‍ക്ക് പ്രത്യേകമായി നിര്‍മിച്ച ഭക്ഷണശാലകളുടെയും ഉദ്ഘാടനം ശനിയാഴ്ച നടക്കും. അഞ്ച് നിലകളുള്ള രണ്ട് കെട്ടിട സമുച്ചയങ്ങളാണ് ക്വാര്‍ടേഴ്സിനായി ഒരുക്കിയിട്ടുള്ളത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍ക്കായി പ്രത്യേകം നിര്‍മിച്ച അടുക്കളയും ഊട്ടുപുരയുമടങ്ങുന്ന രണ്ട് ഭക്ഷണശാലകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ആധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ഭക്ഷണശാലകളില്‍ ഒരേ സമയം 500 പേര്‍ക്ക് ഭക്ഷണം കഴിക്കാം. സ്വാമി വിവേകാനന്ദന്റെ 12 അടി ഉയരമുള്ള ശില്പവും ശനിയാഴ്ച അനാഛാദനം ചെയ്യും. ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലമാണ് ശില്‍പം നിര്‍മിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. എംഎന്‍ മുസ്ത്വഫ, ഡീന്‍ അകാഡമിക് ഡോ. അമൃത് ജി കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ സുജിത്ത്, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമിറ്റി കണ്‍വീനര്‍ ഡോ. ടികെ അനീഷ് കുമാര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Central University, University, PT Usha, Central University of Kerala to Honour PT Usha with Honorary Doctorate.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia