city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെക്രടറിയുടെ പരാതിയിൽ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തെന്ന് സെക്രടറി; പൊലീസ് നടപടി നീതീകരിക്കാൻ കഴിയില്ലെന്ന് പ്രസിഡണ്ട്

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 12.02.2022) ബളാൽ ഗ്രാമപഞ്ചായത്ത് സെക്രടറിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, വാർഡ് അംഗം കെ ആർ വിനു, കണ്ടാലറിയുന്ന മറ്റ് രണ്ടാളുകൾ ഉൾപെടെ നാല് പേർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പഞ്ചായത്ത് സെക്രടറി മിഥുൻ കൈലാസ് കാസർകോട് ജില്ലാ പൊലീസ് ചീഫിനാണ് പരാതി നൽകിയത്.
  
സെക്രടറിയുടെ പരാതിയിൽ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തെന്ന് സെക്രടറി; പൊലീസ് നടപടി നീതീകരിക്കാൻ കഴിയില്ലെന്ന് പ്രസിഡണ്ട്


പരാതി വെള്ളരിക്കുണ്ട് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. ഗുണഭോക്തൃ ലിസ്റ്റിൽ ക്രമക്കേട് ഉള്ളതിനാൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് സെക്രടറിയുടെ പരാതി.

എന്നാൽ പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടി നീതീകരിക്കാൻ ആകില്ലെന്ന് രാജു കട്ടക്കയം കാസർകോട് വാർത്തയോട് പറഞ്ഞു. 'പഞ്ചായത്ത്‌ രാജ് നിയമം അനുസരിച്ച് പഞ്ചായത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും നിയന്ത്രിക്കാൻ പ്രസിഡന്റിന് അധികാരമുണ്ട്. പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്തിൽ നിന്നും സസ്പെൻഷൻ കാലാവധിക്ക് ശേഷമാണ് മിഥുൻ കൈലാസ് കഴിഞ്ഞ ഡിസംബർ 27ന് ബളാൽ പഞ്ചായത്തിൽ സെക്രടറിയായി ചുമതലയേറ്റത്. അതിനുശേഷം പട്ടിക വർഗ വിഭാഗത്തിൽപെട്ടവരും കർഷകകരും വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്നവരും സെക്രടറിയുടെ നിരുത്തരവാദിത്തപരമായ സമീപനം മൂലം ദുരിതമനുഭവിച്ചു വരികയാണ്' - പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

ബിൽഡിങ് പെർമിറ്റ്, നമ്പറിങ്, ജനന മരണ റെജിസ്ട്രേഷൻ, വിവാഹ റെജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളിൽ കാലതാമസം വരുത്തുകയും ധനകാര്യ കമീഷൻ ബിൽ, പ്ലാൻ ഫൻഡ് ബിൽ, പട്ടിക വർഗ വിഭാഗക്കാർ ഉൾപെടെയുള്ളവരുടെ ഗുണഭോക്തൃ ലിസ്റ്റുകൾ തുടങ്ങിയവ സമയബന്ധിതമായി ചെയ്യാതെയും ഓഫീസ് പ്രവർത്തനങ്ങളിൽ മനഃപൂർവ്വം കാലതാമസം വരുത്തുകയും അതുവഴി ഭരണ പ്രതിസന്ധി പഞ്ചായത്തിന് നേരിടേണ്ടി വന്നതായും ആരോപണമുണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ ഈമാസം 10ന് ഭരണസമിതി ഐക്യകണ്ഠേന സെക്രടറിയെ മാറ്റാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ 11ന് രാവിലെ ഓഫീസിലെത്തിയ സെക്രടറി പഞ്ചാത്തിന്റെ ഡിജിറ്റൽ സിഗ്നേചർ ഉൾപെടെയുള്ളവ സൈറ്റിൽ ബ്ലോക് ചെയ്യുകയും മറ്റു ജീവനക്കാരെ കൂടി പ്രതിസന്ധിയിലാക്കിയെന്നും ഭരണപക്ഷം ആരോപിക്കുന്നു.

പഞ്ചായത്തിലെ മറ്റ് അംഗങ്ങൾക്ക് ഒപ്പമെത്തി സെക്രടറിയോട് കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും പരാതിയിൽ പറയും പോലെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയോ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും രാജു കട്ടക്കയം പറഞ്ഞു. പരുതൂർ പഞ്ചായത്ത്‌ സെക്രടറിയായിരിക്കെ സമാന രീതിയിലുള്ള പ്രവർത്തനങ്ങൾ മൂലമാണ് ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ഭരണസമിതിയുടെ തീരുമാന പ്രകാരം ഡിഡിപി, അസി. സെക്രടറിക്ക് പഞ്ചായത് സെക്രടറിയുടെ പൂർണ ചുമതല നൽകി. വെള്ളിയാഴ്ചയാണ് ഈ തീരുമാനം ഡിഡിപിയിൽ നിന്നും പഞ്ചായതിനെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് മിഥുൻ കൈലാസ് പൊലീസിൽ പരാതി നൽകിയത്.


Keywords:  Secretary, Kerala, Kasaragod, News, Case, Police, President, Top-Headlines, Vellarikundu, Case under non-bailable section against the Panchayat President on the complaint of the Secretary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia