കാസർകോട്ട് മാസ്‌ക് ധരിക്കാത്ത 337 പേര്‍ക്കെതിരെ കേസ്
Sep 15, 2020, 18:33 IST
കാസർകോട്: (www.kasargodvartha.com 15.09.2020) ജില്ലയിൽ മാസ്‌ക് ധരിക്കാത്ത 337 പേര്‍ക്കെതിരെ കൂടി സെപ്റ്റംബര്‍ 14 ന് കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 32578 ആയി.
കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 14 ന് 145 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം(3), കുമ്പള (6), കാസര്‍കോട് (9), വിദ്യാനഗര്‍ (4), ബദിയഡുക്ക (2), ബേഡകം (2), ആദൂര്‍ (3), മേല്‍പ്പറമ്പ (6), ബേക്കല്‍ (4), അമ്പലത്തറ (5), ഹോസ്ദുര്‍ഗ് (6), നീലേശ്വരം (4), ചന്തേര (5), ചീമേനി (4), വെള്ളരിക്കുണ്ട് (5), ചിറ്റാരിക്കാല്‍ (2), രാജപുരം (3) എന്നീ സ്റ്റേഷനുകളിലായി 73 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5409 ആയി. വിവിധ കേസുകളിലായി 7865 പേരെ അറസ്റ്റ് ചെയ്തു. 1335 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Mask, Case, Case filed against 337 persons for not wearing mask at Kasargod