ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെതിരെ കേസ്
Jan 23, 2015, 22:02 IST
ദേലംപാടി: (www.kasargodvartha.com 23/01/2015) ഒമ്പതാം ക്ലാസു വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ആദൂര്‍ പോലിസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയെത്തുടര്‍ന്ന് ദേലംപാടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകന് സലീമിനെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇംഗ്ലീഷ് അധ്യാപകനും ദേലംപാടി സ്വദേശിയുമായ സലിം ക്ലാസില്‍ വരുമ്പോള്‍ വിദ്യാര്‍ഥി അധ്യാപകന്റെ കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത് കുട്ടിയുടെ ചെവിക്കുറ്റിക്ക് അടിക്കുകയും അതിന്റെ ആഘാതത്തില്‍ നിലത്തുവീണ കുട്ടിയെ ഷൂ കൊണ്ട് ചവിട്ടുകയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് കൂട്ടുകാര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിയെ എഴുന്നേല്പിച്ചത്.സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികളും ഇക്കാര്യം സാക്ഷ്യപ്പെടുത്തി.
തുടര്‍ന്ന് രക്ഷിതാവെത്തി ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നെങ്കിലും ഇന്റിമേഷന്‍ നല്കാന് അധികൃതര്‍ തയ്യാറായില്ല. മൂന്നു കേസെങ്കിലും വന്നാല്‍ മാത്രമേ ഇന്റിമേഷന്‍ നല്‍കാനാവൂ എന്നു പറഞ്ഞാണ് വൈകിപ്പിച്ചത്. എന്നാല്‍ പിതാവിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്റിമേഷന്‍ നല്കാന് ആശുപത്രി അധികൃതര്‍ തയ്യാറാവുകയായിരുന്നു. അതോടെ പിതാവ് അധ്യാപകനെതിരെ പോലീസില്‍ പരാതിപ്പെടുകയും പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related News:
കസേരയില്‍ ഇരുന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന് മര്‍ദിച്ചതായി പരാതി
Keywords: Kasaragod, Kerala, case, Teacher, Case against teacher for assaulting student.
Advertisement: