സ്വാധി സരസ്വതിക്കെതിരായ കേസ്; തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനോട് പോലീസ് ആവശ്യപ്പെട്ടു
May 1, 2018, 17:48 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2018) വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരായ കേസില്‍ പരാതിക്കാരനോട് തെളിവ് ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ബദിയടുക്കയില്‍ നടന്ന വിശ്വ ഹിന്ദു പരിഷത്ത് ഹിന്ദു സമാജോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തിയപ്പോഴാണ് മധ്യപ്രദേശ് സ്വദേശിനിയായ സ്വാധി സരസ്വതി വിദ്വേഷ പ്രസംഗം നടത്തിയത്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമടക്കമുള്ള തെളിവുകള്‍ ഹാജരാക്കാനാണ് പരാതിക്കാരനായ മധൂരിലെ നൗഫല്‍ ഉളിയത്തടുക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തിയതിനും മറ്റുമെതിരെയാണ് സ്വാധി സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തത്. തെളിവുകള്‍ ശേഖരിച്ച ശേഷം തുടരന്വേഷണം ഊര്‍ജിതമാക്കുമെന്ന് ബദിയടുക്ക എസ് ഐ കെ. പ്രശാന്ത് പറഞ്ഞു.
Related News:

വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിയുടെ വിവാദ പ്രസംഗം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Case, Swathi saraswati, Police Complaint, Politics, VHP, Case against Swathi Saraswathi; Police order to complainant to submit Evidence.