വിവാഹത്തിനു ശേഷം പാസില്ലാതെ ഊടുവഴികളിലൂടെ ജില്ലയിലെത്തി; വരനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്ത് ക്വാറന്റൈനിലാക്കി
Jul 15, 2020, 13:10 IST
അഡൂര്‍: (www.kasargodvartha.com 15.07.2020) വിവാഹത്തിനു ശേഷം പാസില്ലാതെ ഊടുവഴികളിലൂടെ ജില്ലയിലെത്തിയ വരനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്ത് ക്വാറന്റൈനിലാക്കി. ദേലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ധര്മേശ (32), പിതാവ് രാമനായിക് (55), മാതാവ് ചിത്രാവതി (50) എന്നിവര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ആദൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു ധര്മേശനും സുള്ള്യ സ്വദേശിനിയും തമ്മിലുള്ള വിവാഹം നടന്നത്. വധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങ്. കര്‍ണാടക സര്‍ക്കാരിന്റെ പാസെടുത്ത് ധര്മേശനും മാതാപിതാക്കളും മാത്രമാണ് അങ്ങോട്ട് പോയത്. എന്നാല്‍ തിരിച്ച് വീട്ടിലേക്ക് വരാന്‍ പാസെടുത്തില്ല.
തലപ്പാടി വഴി മാത്രമേ കര്‍ണാടകയില്‍ നിന്നു ജില്ലയിലേക്ക് വരാന്‍ കഴിയൂ. എന്നാല്‍ വധുവിനെയും കൂട്ടി പാസില്ലാതെ സുള്ള്യയില്‍ നിന്നു ദേലംപാടി പഞ്ചായത്ത് അതിര്‍ത്തിയായ ഗാളിമുഖ വരെ എത്തുകയും അവിടെ നിന്ന് നടന്ന് അതിര്‍ത്തി കടന്ന് വീട്ടിലെത്തുകയുമായിരുന്നു.
ആരോഗ്യവകുപ്പ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും നാലു പേരെയും ക്വാറന്റൈനിലാക്കുകയുമായിരുന്നു.
Keywords: Adoor, News, Kasaragod, Kerala, Marriage, Case, Case against the groom and his parents violating rule and was quarantined