എല്‍ ഡി ക്ലര്‍ക്കിനെ തെറിവിളിക്കുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തതായി പരാതി; ബിജെപി പ്രാദേശിക നേതാവിനെതിരെ കേസ്
Jan 17, 2017, 11:30 IST
ഉപ്പള: (www.kasargodvartha.com 17/01/2017) എല്‍ ഡി ക്ലര്‍ക്കിനെ തെറിവിളിക്കുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് കെ.പി മുനീറിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
മംഗല്‍പാടി പഞ്ചായത്തിലെത്തിയ മുനീര്‍ എല്‍.ഡി ക്ലര്‍ക്കുമായി തര്‍ക്കത്തിലേര്‍പെടുകയും തെറിവിളിക്കുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തുവെന്നാണ് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് അന്വേഷണം നടത്തിവരുന്നു.

Keywords: Kasaragod, Kerala, Uppala, case, complaint, Police, BJP, Mangalpady, Case against BJP local leader for abusing LD clerk.