പ്ലടു വിദ്യാര്‍ത്ഥിനിയെ 'പെണ്ണു ചോദിക്കാന്‍'പോയി പിടിയിലായവരെ അറസ്റ്റുചെയ്തു
Sep 26, 2014, 14:05 IST
ബോവിക്കാനം: (www.kasargodvartha.com 26.09.2014) പ്ലടു വിദ്യാര്‍ത്ഥിനിയെ പെണ്ണു ചോദിക്കാന്‍പോയി നാട്ടുകാരുടെ പിടിയിലാവുകയും പിന്നീട് പോലീസ് കസ്റ്റഡിയിലാവുകയും ചെയ്ത രണ്ടു പേരെ അറസ്റ്റുചെയ്തു. രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിന് സമീപത്തെ സാദിഖ്, മുഹമ്മദ് റിയാസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. രക്ഷപ്പെട്ട അബ്ദുല്‍ ഗഫൂര്‍, നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സ്‌കൂള്‍വിട്ട് പൊവ്വല്‍ ബസ് സ്റ്റോപ്പില്‍ ബസ് കത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ നാലംഗസംഘത്തിലെ രണ്ട് പേര്‍ അതേ ബസിലും മറ്റു രണ്ടുപേര്‍ ബൈക്കുകളിലും പിന്തുടരുകയായിരുന്നു.
വിദ്യാര്‍ത്ഥിനി സ്റ്റോപ്പില്‍ ബസ് ഇറങ്ങി നടന്നുപോകുമ്പോള്‍ വീട്ടിലെത്തുംവരെ യുവാക്കള്‍ ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ബഹളംവെക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തതോടെയാണ് രണ്ട് പേരെ കയ്യോടെ പിടികൂടി ആദൂര്‍ പോലീസില്‍ ഏല്‍പിച്ചത്.
ബൈക്കിലുണ്ടായവര്‍ കടന്നുകളഞ്ഞു. പെണ്ണുചോദിക്കാനാണ് പെണ്‍കുട്ടിയുടെ വീടുവരെപോയതെന്നാണ് യുവാക്കള്‍ പോലീസിന് മൊഴിനല്‍കിയത്. വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് ശല്യപ്പെടുത്തിയതിന് ഇപ്പോള്‍ കേസെടുത്ത് രണ്ടുപേരേയും അറസ്റ്റുചെയ്തത്.

Also Read:
ഹൈക്കോടതി വിധി വരുംവരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീംകോടതി
Keywords: Bovikanam, Povvel, Student, Kasaragod, arrest, Kerala, Case against 4 following student.
Advertisement: