അനുമതി കൂടാതെ പ്രകടനം: 200 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Aug 24, 2013, 10:49 IST
കാസര്‍കോട്: അനുമതി കൂടാതെ പ്രകടനം നടത്തിയതിനും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ചതിനും റോഡ് തടസപ്പെടുത്തിയതിനും നേതാക്കള്‍ ഉള്‍പെടെ 200 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ജില്ലാ പ്രസിഡണ്ട് കെ. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത്, എ. സഞ്ചീവഷെട്ടി, എസ്. കുമാര്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, വിജയറൈ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കാസര്‍കോട് താലൂക്ക് ഓഫീസ് മാര്‍ച്ചും നഗരത്തില്‍ പ്രകടനവും നടത്തിയത്.

Related News:
സോളാര്‍ അഴിമതി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി മാര്‍ച്ച് നടത്തി
Also read:
അയോധ്യ യാത്ര: തൊഗാഡിയയും സിംഗാളുമടക്കം 68 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
Keywords: Kerala, Kasaragod, Solar, case, CM, Oommen Chandy, BJP, Natives, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.