യുവാവിനെ മര്‍ദിച്ചതിന് 2 പേര്‍ക്കെതിരെ കേസ്
Jan 19, 2017, 10:00 IST
ആദൂര്‍: (www.kasargodvartha.com 19/01/2017) യുവാവിനെ മര്‍ദിച്ചതിന് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആദൂര്‍ കൊട്ടച്ചാലിലെ ബാദുഷ (35)യ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ആദൂരിലെ ഷാഫി, ഹനീഫ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
റഹ് മത്ത് നഗര്‍ ജാറം പരിസരത്ത് നില്‍ക്കുന്നതിനിടെ ഷാഫിയും ഹനീഫയും എത്തി റോഡരികിലെ ഓവുചാലില്‍ തള്ളിയിടുകയും മരവടി കൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പരാതി.
റഹ് മത്ത് നഗര്‍ ജാറം പരിസരത്ത് നില്‍ക്കുന്നതിനിടെ ഷാഫിയും ഹനീഫയും എത്തി റോഡരികിലെ ഓവുചാലില്‍ തള്ളിയിടുകയും മരവടി കൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പരാതി.
Keywords: Kasaragod, Kerala, Adoor, case, Police, Youth, Assault, Case against 2 for assaulting youth.