റെയില്‍വേ സ്റ്റേഷനിലെ പേ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു; കൂടുതല്‍ മോഷണങ്ങളില്‍ ബന്ധമുള്ളതായി സൂചന
Dec 5, 2019, 18:25 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2019) ആള്‍ട്ടോ കാര്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡില്‍ കഴിയുന്ന അണങ്കൂര്‍ സലീമിനെയും കൂട്ടാളി തളങ്കര ബാങ്കോട്ടെ ഷംസുദ്ദീനെയുമാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ക്ക് കൂടുതല്‍ വാഹന മോഷണത്തില്‍ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് ഹരജി നല്‍കിയിരുന്നു. നവംബര്‍ 20 ന് രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പേ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കവര്‍ച്ച ചെയ്ത കേസിലാണ് അണങ്കൂര്‍ സലീമിനെയും ഷംസുദ്ദീനെയും അറസ്റ്റ് ചെയ്യ്തത്.
കാഞ്ഞങ്ങാട് നിന്നടക്കം വാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ സലീമിനും ഷംസുദ്ദീനും ബന്ധമുള്ളതായും അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസിന്റെ നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Railway station, Car, Robbery, case, court, Police, Car robbery: Accused in police custody