കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് 3 പോസ്റ്റുകള്‍ തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായി
May 29, 2018, 12:32 IST
ഉപ്പള: (www.kasargodvartha.com 29.05.2018) ഉപ്പള കൊടിബയലില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മൂന്ന് പോസ്റ്റുകള്‍ തകര്‍ന്നു. വന്‍ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. പോസ്റ്റുകള്‍ തകര്‍ന്നുവീണതോടെ നഗരത്തില്‍ വൈദ്യുതി ബന്ധം താറുമാറായി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ ഇടിച്ച് ഇലക്ട്രിക് പോസ്റ്റുകള്‍ തകരാറുണ്ടെങ്കിലും മൂന്ന് പോസ്റ്റുകള്‍ ഒന്നിച്ച് തകരുന്നത് ഇതാദ്യമാണ്.
ഏകദേശം 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കെഎസ്.ഇ.ബി. അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാര്‍ ഡ്രൈവര്‍ അബ്ദുല്ലയെ നിസ്സാര പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള കെ.എസ്.ഇ.ബി അധികൃതരുടെ ഇടപെടല്‍ മൂലം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.
അശ്രദ്ധ മൂലമുണ്ടായ അപകടത്തില്‍ കെ.എസ്.ഇ.ബി.ക്ക് നഷ്ടമായ 30,000 രൂപ അടച്ചില്ലെങ്കില്‍ കാറോടിച്ചിരുന്നയാള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Car, Electric post, Accident, Hospital, Injured, Car hits Electric Post; 3 post damaged.
< !- START disable copy paste -->