വിദ്യാനഗറില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരം
Aug 11, 2016, 10:26 IST
വിദ്യാനഗര്‍: (www.kasargodvartha.com 11/08/2016) വിദ്യാനഗര്‍ ബി സി റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെ എല്‍ 14 എല്‍ 757 നമ്പര്‍ ഇയോണ്‍ കാര്‍ ഡ്രൈവറും നായന്മാര്മൂലയിലെ മുഹമ്മദലിയുടെ മകനുമായ ഫര്‍ഹാനാണ് (19) പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം.
മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 08 ബിജെ 2160 നമ്പര്‍ ലോറി ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തി ഫര്‍ഹാനെ കാറില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Keywords: Kasaragod, Kerala, Accident, Vidya Nagar, Car Accident, Lorry, Car driver, Injured, Car and Lorry accident: Car driver injured