വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരിക്ക്
Nov 13, 2016, 11:24 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 13/11/2016) വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ മേല്‍പറമ്പ് കട്ടക്കാലില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം. കാസര്‍കോട്ടെ ഒരു വീട്ടില്‍ ശനിയാഴ്ച രാത്രി വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് മറിഞ്ഞത്.
ഡ്രൈവറുള്‍പ്പെടെ കാറില്‍ അഞ്ചുപേരാണുണ്ടായിരുന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും പറയുന്നു. കാര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തിയാണ് കാര്‍ റോഡില്‍ നിന്നും നീക്കിയത്.

Keywords: Kasaragod, Kerala, Melparamba, Car, Injured, Road, Car accident in Kattakkal; 5 injured.