നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
Jul 14, 2017, 13:29 IST
കാസര്‍കോട്: (www.kasargodvartha.com 14.07.2017) ചളിയംകോട് കയറ്റത്തിന് സമീപം കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഉദുമയിലെ താജ് ഹോട്ടലിന്റെ ഇന്നോവ കാറാണ് മറിഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30 മണിയോടെയാണ് അപകടം. ഉദുമയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കാറാണ് ചളിയംകോട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Injured, Car accident; driver injured
Keywords: Kasaragod, Kerala, news, Accident, Injured, Car accident; driver injured