പൗരത്വ ബില്ല്: കാസര്‍കോട്ടും പ്രതിഷേധ ജ്വാല
Dec 16, 2019, 12:42 IST
കാസര്‍കോട്: (www.kasargodvartha.com 16.12.2019) ഡെല്‍ഹി ജാമിയ മില്ലിയയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നു. ട്രയിന്‍ തടയുക, റെയില്‍വേ സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുക തുടങ്ങിയ സമരമുറയിലൂടെയാണ് വിവിധ സംഘടനകള്‍ പ്രതിഷേധം അറിയിക്കുന്നത്.
ഡെല്‍ഹി ജാമിയ മില്ലിയയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
കാസര്‍കോട്: (www.kasargodvartha.com 16.12.2019) പൗരത്വ ബില്ലില്‍ ഡെല്‍ഹി ജാമിയ മില്ലിയയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അക്രമത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അര്‍ദ്ധരാത്രി 12.30 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് പ്രകടനം ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനു മുന്നില്‍ എത്തിയ പ്രകടനം പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി. ഹാഷിം ബംബ്രാണ, അനസ് എദിര്‍തോട്, ഇര്‍ഷാദ് മെഗ്രാല്‍. ഹമീദ് സിഐ, സിദ്ധീഖ് മഞ്ചേശ്വരം, ത്വാഹാ തങ്ങള്‍ എന്നിവര്‍ സമരത്തിന് നേതൃത്തവം നല്‍കി.
ഡെല്‍ഹി ജാമിയ മില്ലിയയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കാസറഗോഡ് ബ്ലോക്ക് കമ്മിറ്റി ഹൈവേ ഉപരോധിച്ചു
കാസര്‍കോട്: (www.kasargodvartha.com 16.12.2019) പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കാസറഗോഡ് ബ്ലോക്ക് കമ്മിറ്റി രാത്രി 1 മണിക്ക് കാസറഗോഡ് നഗരത്തില്‍ ഹൈവേ ഉപരോധം നടത്തി. ഉപരോധ സമരം ജില്ലാ ജോയിന്‍ സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വരദരാജ് അധ്യക്ഷത വഹിച്ചു. സുബാഷ് പാടി സ്വാഗതം പറഞ്ഞു. വിപിന്‍ കടപ്പുറം ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ജലാലുദ്ധീന്‍ ഹാദി ആദൂര്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി, ശംഷീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, സുബൈര്‍ ബാഡൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പരവനടുക്കം പൗരസമിതി പ്രതിഷേധ മാര്‍ച്ച് നടത്തി
പരവനടുക്കം: പൗരത്വ ഭേദഗതി ബില്ലിനെതിരെയും നിര്‍ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പരവനടുക്കം പൗരസമിതി പ്രതിഷേധ മാര്‍ച്ച് നടത്തി. കേന്ദ്രസര്‍ക്കാറിനും ആര്‍എസ്എസിനുമെതിരെ പ്രകടനത്തില്‍ മുദ്രാവാക്യമുയര്‍ന്നു.
വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരന്നു. നെച്ചിപ്പടുപ്പില്‍നിന്നാരംഭിച്ച മാര്‍ച്ച് പരവനടുക്കത്ത് സമാപിച്ചു.
വാര്‍ഡ് മെമ്പര്‍ ഗീതാ ബാലകൃഷ്ണന്‍, മുസ്‌ലിംലീഗ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം, വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റ് എന്‍ എ ബദറുല്‍മുനീര്‍, അസ്ലം മച്ചിനടുക്കം, മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നഷാത്ത് പരവനടുക്കം, ബാബു മണിയങ്ങാനം, ചന്ദ്രശേഖരന്‍ കുളങ്കര, മുകേഷ്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അമ്പൂഞ്ഞി തലക്ലായി, കെ എ അബ്ദുല്ല, ഹാഷിം നെച്ചിപ്പടുപ്പ്, സാലിഖ് എം എച്ച്, റിയാസ് എന്‍ എം, സി എല്‍ ഇഖ്ബാല്‍, സി എം എസ് ഖലീലുല്ലാഹ്, ബഷീര്‍ കൈന്താര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മൊഗ്രാലില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മൊഗ്രാല്‍: ജാതി, മത, ലിംഗ, വര്‍ഗ, സമുദായ പരിഗണനകള്‍ക്കതീതമായ തുല്യതയാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും, ഇന്ത്യയുടെ ഐക്യത്തിന്റെ അടിത്തറയെ മാറ്റിമറിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രഖ്യാപിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മൊഗ്രാലില്‍ 'പ്രതിഷേധ ജ്വാല' സംഘടിപ്പിച്ചു.
മൊഗ്രാല്‍ മീലാദ് നഗറില്‍ മീലാദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ ജ്വാല ഒരുക്കിയത്. പ്രതിഷേധ പരിപാടി കെ എം മുഹമ്മദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മീലാദ് ട്രസ്റ്റ് മുഖ്യരക്ഷാധികാരി എം എ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
ടി എം മുഹമ്മദ് കാക്കച്ച, എം എ ഇബ്രാഹിം, കെ കെ മുഹമ്മദ്, എം എ മൂസ, എം പി അബ്ദുല്‍ഖാദര്‍, ബി എ മുഹമ്മദ്കുഞ്ഞി, പി വി അന്‍വര്‍, ടി എ ജലാല്‍, എം എ ഇഖ്ബാല്‍, എം എസ് അബ്ദുല്ലക്കുഞ്ഞി, ഖാദര്‍ കെ എം, സിദ്ദീഖ് പി എസ്, ടി എം ഇബ്രാഹിം, ഇബ്രാഹിം-ഉപ്പഞ്ഞി, മുഹമ്മദ് അജാസ്, ഷഹീം എം പി, മൊയ്തീന്‍ ഫാഹിസ്, മുഹമ്മദ് മിഥിലാജ് ടി പി, അദ്നാന്‍, റൂഷയിദ്, മുഹമ്മദ് മിസ്ബാഹ് എന്നിവര്‍ നേതൃത്വം നല്‍കി. എം എം റഹ്മാന്‍ സ്വാഗതം പറഞ്ഞു.
എംഎസ്എഫ് ഹരിത വിദ്യാര്‍ത്ഥിനി വലയം തീര്‍ത്തു
കുണിയ: ഡല്‍ഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പോലീസ് നടത്തിയ നരനായാട്ടിനെതിരെ എംഎസ്എഫ് ഹരിത ജില്ലാ കമ്മിറ്റി കുണിയ ഗവ. കോളേജില്‍ പ്രതിഷേധ വലയം സംഘടിപ്പിച്ചു.
ഹരിത സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് ഉദ്ഘാടനം ചെയ്തു. ഷഹാന, ഫര്‍സിന, സഫറിന, മുനീറ, ഷാക്കിറ, സുഹ്‌റ, ഷൈന, സഫ്വാന, സാലിമ, ആരിഫ, ഫാത്തിമ, ജഹാന, തന്‍വീറ, അന്‍സിഫ, റയ്യാന, ലമ്യ, മുനൈബ, മാജിദ, തഫ്‌സീറ, ഷാമില, റസ്മീന, ഷഹാമ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, delhi, Students, kasargod, Kerala, MSF, DYFI, Railway station, CAA protests heald in kasargod
< !- START disable copy paste -->

കാസര്‍കോട്: (www.kasargodvartha.com 16.12.2019) ജാമിയ മില്ലിയ, അലിഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റികളില്‍ പൗരത്വ ഭേദഗതി ബില്ല്‌നെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരേ ദില്ലി പോലീസ് നടത്തിയ വെടിവെപ്പിനെതിരെ എസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ അധികാരകളുടെ ധാര്‍ഷട്യത്തിനെതിരെ രോഷമിരമ്പി.
ജനാധിപത്യ രീതിയില്‍ പ്രതിഷേധം നടത്തിയ ഷാക്കിര്‍ എന്ന വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ റാലിയില്‍ പ്രതിഷേധാഗ്‌നി മുഴങ്ങി. വിദ്യാര്‍ത്ഥി സമരങ്ങളെ വെടിവെച്ച് വീഴ്ത്താനുള്ള ശ്രമങ്ങള്‍ വില പോവില്ലെന്ന് പ്രതിഷേധ സംഗമം താക്കീത് നല്‍കി. തുടര്‍ ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിച്ചു.