city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rescued | യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ; മിനുറ്റുകൾക്കുള്ളിൽ ആശുപത്രിയിലേക്ക് കുതിച്ചെത്തി

ചെറുവത്തൂർ: (www.kasargodvartha.com) യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവതിയെ മിനുറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായി ബസ് ജീവനക്കാർ. കാസർകോട് - കണ്ണൂർ റൂടിൽ ഓടുന്ന ജാൻവി ബസിലാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. കാസർകോട് നിന്ന് പുറപ്പെട്ട ബസ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ പടന്നക്കാട് എത്തിയപ്പോഴാണ് തൃക്കരിപ്പൂർ ഇയ്യക്കാട് സ്വദേശിനിയും സ്വകാര്യ ആശുപത്രിയിൽ നഴ്സുമായ തപസ്യ (28) യ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Rescued | യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ; മിനുറ്റുകൾക്കുള്ളിൽ ആശുപത്രിയിലേക്ക് കുതിച്ചെത്തി

കാസർകോട്ടേക്ക് ജോലിക്ക് വരുന്നതിനിടെ വഴിയിൽ വച്ച് യുവതി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടിരുന്നു. പിന്നീട് കാസർകോട് വരെ യാത്ര തുടർന്നപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേത്തുടർന്ന് തിരികെ നാട്ടിലേക്ക് തന്നെ പോകാൻ തീരുമാനിക്കുകയും തിരിച്ച് വരാൻ ജാൻവി ബസിൽ കയറുകയുമായിരുന്നു. ബസ് പുറപ്പെട്ടപ്പോൾ തന്നെ യുവതിക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ കൻഡക്ടർ ജയ്സൺ വെള്ളം വാങ്ങി നൽകിയിരുന്നു.

എന്നാൽ പടന്നക്കാട് എത്തിയപ്പോൾ യുവതി കുഴഞ്ഞുവീണു. ഉടനെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഡ്രൈവർ ഫവാസിനെ വിവരം അറിയിച്ചു. ഡ്രൈവർ ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ മറുപടി ലഭിക്കും വരെ ബസ് ജീവനക്കാരും യാത്രക്കാരും ആശുപത്രിക്ക് പുറത്ത് നിൽക്കുകയും ചെയ്തു. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം യുവതിക്ക് കുഴപ്പമൊന്നുമില്ലെന്ന് വ്യക്തമായതോടെയാണ് ഇവർ മടങ്ങിയത്. ആറ് മിനുറ്റ് കൊണ്ടാണ് ബസ് ആശുപത്രിയിലേക്ക് കുതിച്ചെത്തിയത്. സമയം പാഴാക്കാതെ ആശുപത്രിയിൽ എത്തിച്ച് ഒരു ജീവൻ രക്ഷിച്ചാണ് ബസ് ജീവനക്കാർ നന്മയുടെ മാതൃക തീർത്തത്.

Keywords: Kasaragod, News, Kerala, Top-Headlines, Kasaragod-News, Bus, Cheruvathur, Kannur, Hospital, Nurse, Bus staff rescued the woman who felt unwell.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia