Burglary | വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
Sep 26, 2022, 16:41 IST
നീലേശ്വരം: (www.kasargodvartha.com) വീട്ടുകാർ പുറത്ത് പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് കവർച നടത്തി. അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയും ഒന്നര പവൻ സ്വർണാഭരണവും നഷ്ടപ്പെട്ടു. നീലേശ്വരം പള്ളിക്കര മുണ്ടേൻ മാട് റോഡിന് സമീപത്തെ പ്രദീപന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാർ പുറത്തു പോയി തിരിച്ചുവന്ന് വീടു തുറന്ന് നോക്കിയപ്പോഴാണ് മുറിയിലെ സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയും സ്വർണാഭരണവും കവർന്നതായി മനസിലായതെന്ന് പരാതിയിൽ പറയുന്നു.
വീടിന്റെ കോണിയുടെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയതെന്നാണ് നിഗമനം. നീലേശ്വരം പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Burglary in locked house, Kerala,Nileshwaram,news,Top-Headlines,house-robbery,Police,Investigation.