Burglary | പൂട്ടിയിട്ട പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 15 പവൻ സ്വർണ്ണവും പണവും കവർന്നു, പ്രതിയെ ആരെന്ന് മനസിലായി
Feb 24, 2023, 16:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) വീടുപൂട്ടി താക്കോൽ വീടിന് സമീപം സുരക്ഷിത സ്ഥലത്ത് വെച്ച് തെയ്യം കാണാൻ പോയ വീട്ടുടമ തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയിലെ അലമാരയിൽ നിന്നും 15 പവന്റെ സ്വർണ്ണാഭരണങ്ങളും 24,000 രൂപയും കവർന്നു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതോടെ സംഭവം വഴിതിരിവിലെത്തിയിരിക്കയാണ്. ഹൊസ്ദുർഗ് പുതുക്കയിലെ പ്രവാസി എ.കരുണാകരന്റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പൂട്ടിയ മുൻവശത്തെ വാതിൽ തുറന്ന് പതിനഞ്ചര പവന്റെ ആഭരണങ്ങളും 24,000 രൂപയും കവർന്നത്.
വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ കരുണാകരനും മകളുടെ ഭർത്താവും വീട് പൂട്ടി തെയ്യം കാണാൻ പോയിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ വീട് തുറന്ന് നോക്കിയപ്പോഴാണ് വീട്ടിലെ ഒരു കിടപ്പുമുറിയിലെ അലമാരയിൽ നിന്നും സ്വർണ്ണവും പണവും കവർന്നത് ശ്രദ്ധയിൽപ്പെട്ടത്. മറ്റ് മുറികളിലെ അലമാരയിൽ കുറച്ച് സ്വർണ്ണാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആ അലമാരയൊന്നും തുറന്നില്ല.
വീടിനെ കുറിച്ച് നന്നായി അറിയുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. സാധാരണ വീട്ടുജോലിക്കായി ഒരു സ്ത്രീ വരാറുണ്ടായിരുന്നു. തെയ്യം കാണാൻ വീട്ടുകാർ പോകുന്നത് കാരണം അവരോട് വരേണ്ടെന്ന് അറിയിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്. വീടിന്റെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കൃത്യമായി അറിയുന്നയാളാണ് മോഷണത്തിന് പിന്നിലെന്ന സൂചന പുറത്തു വന്നതോടെ ഹൊസ്ദുർഗ് പൊലീസ് സംശയമുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരികയാണ്. വീട് കുത്തി പൊളിക്കുകയോ മറ്റോ ചെയ്യാത്തതു കൊണ്ട് കള്ളൻ ഉള്ളറിയുന്ന ആളാണെന്നാണ് പൊലീസിൻ്റെയും സംശയം.
< !- START disable copy paste -->