city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് 6 വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിച്ചത് ചട്ടം ലംഘിച്ചാണെന്ന് വിജിലന്‍സ് കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിര്‍മിച്ചത് ചട്ടംലംഘിച്ചാണെന്ന് വിജിലന്‍സ് അനേഷണത്തില്‍ കണ്ടെത്തി. ചട്ടംലംഘിച്ച് അനധികൃത കെട്ടിങ്ങള്‍ നിര്‍മിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് നിരവധികെട്ടിടങ്ങള്‍ നിയമംലംഘിച്ച് കെട്ടിപ്പൊക്കിയതാണെന്ന് കണ്ടെത്തിയത്.

വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് ബുധനാഴ്ച റെയ്ഡ് നടത്തിയത്. നഗരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതില്‍ വലിയതോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതായി റെയിഡിന് നേതൃത്വം നല്‍കിയ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സി.എം. ദേവദാസ് പറഞ്ഞു. നഗ്നമായ അഴിമതിയാണ് ചില കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ബോധ്യപ്പെട്ടത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിച്ചില്ല.

ആവശ്യമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടില്ല. കെട്ടിടങ്ങള്‍ക്ക് വേണ്ടുന്ന സുരക്ഷാ സംവിധാനവും നടത്തിയിട്ടില്ല. ആറു കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ കെട്ടിടങ്ങളും ഇത്തരത്തില്‍ ചട്ടംലംഘിച്ചാണ് നിര്‍മിച്ചതെന്ന് സംശയിക്കുന്നു. താഴത്തെ നില ഉള്‍പെടെ അഞ്ച് നിലയുള്ള കെട്ടിങ്ങള്‍ നിര്‍മിക്കാന്‍ നഗരസഭക്ക് അനുമതി നല്‍കാം. അതിനു മുകളിലുള്ള കെട്ടിങ്ങള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാറിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള കല്ലുവളപ്പ് ബില്‍ഡിങ്ങ് ആറ് നിലയുള്ളതാണ്. ഈ കെട്ടിടത്തിന് നിര്‍മാണാനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ പാര്‍ക്കിങ് സൗകര്യവും സുരക്ഷാ സംവിധാനവും ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. നുള്ളിപ്പാടിയിലെ തളങ്കര റൂബി ടവറിന്റെ പെര്‍മിറ്റില്‍ കാണിച്ചതിനേക്കാള്‍ വിസ്തീര്‍ണത്തില്‍ മുറികളുണ്ട്. വാഹന പാര്‍ക്കിങ്ങിന് നീക്കിവെച്ച സ്ഥലം ഗ്ലാസ് കട്ട്‌ചെയ്യുന്നതിനും ഇത് സൂക്ഷിക്കുന്നതിനുമായി ഉപയോഗപ്പെടുത്തിയിരിക്കുന്നതും നിയമലംഘനമാണ്.

കറന്തക്കാട് സിറ്റി കൂള്‍കെട്ടിടത്തില്‍ ഫയര്‍ എസ്റ്റ്വിംഗ്വിഷര്‍ സംവിധാനവും ആവശ്യമായ പാര്‍ക്കിംഗ് സൗകര്യവുമില്ലെന്നും കണ്ടെത്തി. നഗരാസൂത്രണ വിഭാഗത്തിന്റെ അനുമതി ആവശ്യമായ അനധികൃതകെട്ടിങ്ങള്‍ നഗരത്തിലില്ലെന്നായിരുന്നു നഗരസഭാ എഞ്ചിനിയറിംഗ് വിഭാഗം ഒരാള്‍ നല്‍കിയ  വിവരാവകാശ അപേക്ഷയില്‍ മറുപടിയായി അറിയിച്ചിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ ചട്ടലംഘനങ്ങള്‍.

പരിശോധനാ സംഘത്തില്‍ എ.എസ്.ഐമാരായ വിശ്വനാഥന്‍ നമ്പ്യാര്‍, എ. രാംദാസ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ബാബു, മധു, എം.കെ. ദാസ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വത്സരാജ് എന്നിവരും ഉണ്ടായിരുന്നു.
കാസര്‍കോട്ട് 6 വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിച്ചത് ചട്ടം ലംഘിച്ചാണെന്ന് വിജിലന്‍സ് കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Building, Vigilance raid, Municipality, Kerala, Construction Work, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia