city-gold-ad-for-blogger

Bommakolu | നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് ബൊമ്മക്കൊലു ആഘോഷം

തളിപ്പറമ്പ്: (KasargodVartha) നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി വിജയ് നീലകണ്ഠന്‍. തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമാണ് 'ബൊമ്മക്കൊലു' വയ്ക്കല്‍. 'ബൊമ്മ' എന്നാല്‍ പാവ എന്നും 'കൊലു' എന്നാല്‍ പടികള്‍ എന്നുമാണ് അര്‍ഥം. പ്രതിമകളും പാവകളും ഉപയോഗിച്ച് കഥപറയുന്നത് പാരമ്പര്യമാണെന്ന് വിജയ് നീലകണ്ഠന്‍ പറയുന്നു.
    
Bommakolu | നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് ബൊമ്മക്കൊലു ആഘോഷം

നവരാതി ബൊമ്മക്കൊലു വെറുമൊരു പ്രദര്‍ശനത്തിന് വേണ്ടി അല്ല. ഈ പാരമ്പര്യം പ്രാധാന്യമുള്ളതും പുരാതന ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടതുമാണ്. രാമായണം, പുരാണങ്ങള്‍, ദശാവതാരം എന്നിവ പോലെ ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇന്‍ഡ്യന്‍ കഥകളെ ആഘോഷിക്കുന്ന തരത്തിലാണ് ഇവിടെ ബൊമ്മക്കൊലു പ്രതിമകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
         
Bommakolu | നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് ബൊമ്മക്കൊലു ആഘോഷം

ആധുനിക തളിപ്പറമ്പിന്റെ രാജശില്പി എന്നറിയപ്പെടുന്ന പി നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തിലാണ് നൂറ്റാണ്ടില്‍ ആദ്യമായി മനോഹരമായി ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. ഇന്‍ഡ്യയിലെ വ്യത്യസ്തമായ ആചാര പദ്ധതിയില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള ദേവീദേവന്മാരുടെയും മറ്റും ശില്‍പങ്ങളാണ് ഇവിടെ വ്യത്യസ്തമായി പല തീമുകളില്‍ ഒരുക്കിയിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുര്‍ഗാദേവിയുടെ ആരാധനയ്‌ക്കൊപ്പം തെന്നിന്‍ഡ്യയുടെ കാര്‍ഷിക സംസ്‌കാരവും കരകൗശല പാരമ്പര്യവും കൂടി പ്രതിഫലിച്ച ബൊമ്മക്കൊലുവാണ് ഇവിടെയുള്ളത്.
   
Bommakolu | നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് ബൊമ്മക്കൊലു ആഘോഷം

'സര്‍വം ബ്രഹ്മമയം' എന്ന ആശയത്തിന്റെ പൂര്‍ത്തീകരണമായി ഇതിനെ കണക്കാക്കുന്നു. ദേവീപ്രീതിക്കായി അലങ്കരിച്ച കലശം വച്ച് ചുറ്റിനും വിവിധ ബൊമ്മകള്‍ തട്ടുകളില്‍ നിരത്തിവച്ച് ദേവീപൂജ നടത്തുന്നതാണ് ബൊമ്മക്കൊലു ആചാരം. ഒന്ന്, മൂന്ന്, അഞ്ച്, ഒന്‍പത്, പതിനൊന്ന് എന്ന മട്ടില്‍ ഒറ്റസംഖ്യയില്‍ കൊലു എത്ര വേണമെങ്കിലും വലുതാക്കാം.

ദുര്‍ഗാരൂപത്തില്‍ മഹിഷാസുര നിഗ്രഹത്തിനായി അവതരിച്ച ദേവി, ദേവഗണങ്ങളെ വരുത്തി അവരെ സിംഹം, ആന, കടുവ തുടങ്ങിയ രൂപങ്ങളിലാക്കി അസുരനിഗ്രഹം നടത്തുകയും ദുര്‍ഗാഷ്ടമി നാളില്‍ മഹിഷാസുര നിഗ്രഹത്തിനായി സേവനാര്‍ഥം ദേവിയെ സഹായിച്ച എല്ലാ ദേവീദേവന്മാരെയും അതേരൂപത്തില്‍ ആരാധിച്ചാല്‍ മാത്രമേ പൂര്‍ണ അനുഗ്രഹം ലഭിക്കൂ എന്നുമാണ് വിശ്വാസം.


മധു, മഹിഷാസുരന്‍, നിശുംഭന്‍, ധൂമ്രലോചന്‍, രക്തബീജന്‍, ശുംഭന്‍, ചണ്ഡന്‍, മുണ്ഡന്‍, കൈടഭന്‍ എന്നീ ഒന്‍പത് അസുരന്മാരെ ദുര്‍ഗാദേവി നേരിട്ടപ്പോള്‍ ദേവീവിജയത്തിനായി സര്‍വചരാചരങ്ങളും പ്രാര്‍ഥിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബൊമ്മക്കൊലു എന്നൊരു വിശ്വാസവും ഉണ്ട്.അസുര നിഗ്രഹാനന്തരം മഹാനവമി ദിനത്തില്‍ ദേവി യോഗനിദ്രയിലായി. വിജയദശമി നാളില്‍ യോഗനിദ്രയില്‍നിന്ന് ഉണര്‍ന്ന ദേവി സരസ്വതി രൂപത്തില്‍ അനുഗ്രഹം ചൊരിഞ്ഞതായാണ് ഐതീഹ്യം. ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും ഒന്‍പത് ദിനരാത്രങ്ങളില്‍ പൂജയും ഭജനയും ഉണ്ടാവും.

പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിന്റെ പ്രതീകമാണ് ബൊമ്മക്കൊലുവെന്ന് ഊര്‍മിളാ ഉണ്ണി
            
Bommakolu | നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് ബൊമ്മക്കൊലു ആഘോഷം

തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പി നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബൊമ്മക്കൊലുവുമായി ചെറുപ്പം മുതല്‍ തന്നെ ബന്ധമുണ്ടെങ്കിലും, ഇത്രയും വലിയ ബൊമ്മക്കൊലു ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും, ഇത്തരം ബൊമ്മക്കൊലു ഉത്സവം കേരളത്തില്‍ കേട്ടറിവില്ലെന്നും അവര്‍ പറഞ്ഞു. ലോകത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും യേശു ജനനം, ബ്രാഹ്മണര്‍ ഒരുക്കുന്ന ബൊമ്മക്കൊലുവില്‍ കാണുന്നതെന്നും സര്‍വ മതങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ ബൊമ്മക്കൊലുവാണെന്നും ഊര്‍മിള ഉണ്ണി അഭിപ്രായപ്പെട്ടു.
   
Bommakolu | നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് ബൊമ്മക്കൊലു ആഘോഷം

പ്രശസ്ത നാടക സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥി ആയി. കല്ലിങ്കല്‍ പദ്മനാഭന്‍, ഗോപിനാഥ്. പി ഇ കുഞ്ഞിരാമന്‍, മൊട്ടമ്മല്‍ രാജന്‍, പി സി വിജയരാജന്‍, പുടയൂര്‍ ജയനാരായണന്‍, ഡോ. രഞ്ജീവ് പുന്നക്കര, പ്രമോദ് കുമാര്‍, നാരായണന്‍ നമ്പൂതിരി, മാധവന്‍ ടി ടി, കൃഷ്ണന്‍ മാസ്റ്റര്‍, ശഫീഖ് മുഹമ്മദ്, ജഅഫര്‍, സിദ്ദീഖ് കുരിയാലി, മാത്യു അലക്‌സാണ്ടര്‍ ഷാജി, കരുണാകരന്‍, വിജയ് നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

തയ്യാറാക്കിയത്: ചന്ദ്രന്‍ മുട്ടത്ത്

Keywords: Bommakolu, Navaratri, Hindu Festivel, Kerala News, Kasaragod News, Hindu Festival, Bommakolu making for Navaratri celebration.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia