ചെറുവത്തൂർ ബാറിന് സമീപത്തെ തോട്ടിൽ മൃതദേഹം; ഓണനാളിൽ കാണാതായ ആളുടേതാണെന്ന് തിരിച്ചറിഞ്ഞു
Sep 6, 2020, 19:59 IST
ചെറുവത്തൂർ: (www.kasargodvartha.com 06.09.2020) ഞാണങ്കൈയിലെ ബാറിന് സമീപം തോട്ടിൽ മൃതദേഹം കണ്ടെത്തി. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര എസ് ഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണാടിപ്പാറ വലിയപറമ്പ് സ്വദേശി പവിത്രൻ്റേ (50) താണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് എതാനും ദിവസത്തെ പഴക്കമുണ്ട്. വിദഗ്ദ്ധ പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം എങ്ങനെ തോട്ടിലെത്തി എന്നതും ദുരൂഹമാണ്.
Keywords: Kasaragod, Cheruvathur, Kerala, News, Dead body, Missing, Body found in creek near Cheruvathur bar; It was identified as person who went missing on Onam