കടലില്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; രണ്ട് പേര്‍ക്ക് പരിക്ക്, തിരച്ചില്‍ തുടരുന്നു
Dec 1, 2017, 15:17 IST
നീലേശ്വരം: (www.kasargodvartha.com 01.12.2017) കടലില്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. കാഞ്ഞങ്ങാട് പുതിയ വളപ്പ് കടപ്പുറത്തെ സുനിലിനെയാണ്(40) കാണാതായത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കോസ്റ്റല്‍ പോലീസും ഫിഷറീസിന്റെ റസ്ക്യൂ ബോട്ടും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇതില്‍ കയ്യിലെ മസില് ഇരുമ്പ് കൊണ്ട് തുളഞ്ഞ് കീറിയ പുതിയ വളപ്പ് കടപ്പുറത്തെ സുരേഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗിരീഷിനെ അജാനൂരിലെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്നാണ് ബോട്ട് മറിഞ്ഞത്.
കാണാതായ സുനിലിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് എസ്ഐമാരായ രാജീവന്, സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രകാശന്, ഫിഷറീസ് വകുപ്പിന്റെ റസ്ക്യൂ ബോട്ടിലെ ഗാര്‍ഡുമാരായ മനു, ധനീഷ്, നാരായണന്, കണ്ണന് എന്നിവര്‍ ചേര്‍ന്നാണ് സാഹസികമായി രണ്ട് പേരെ രക്ഷപ്പെടുത്തിയത്. കരയില്‍ നിന്നും ഒരു കിലോ മീര്‍ അകലെ വെച്ചാണ് ബോട്ട് മറിഞ്ഞത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, കോസ്റ്റല്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Nileshwaram, Kerala, News, Boat, Missing, Boat accident; Fisherman missing, 2 injured.
< !- START disable copy paste -->