കാസര്‍കോട്ടെ കുടിവെള്ള പ്രശ്നം: ബി.ജെ.പി ഏറ്റെടുക്കുന്നു; ധര്‍ണ ബുധനാഴ്ച
Apr 22, 2014, 11:31 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2014) കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നം ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ബി.ജെ.പി ജില്ലാ നേതൃത്വം തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി ബുധനാഴ്ച്ച ഉച്ചയ്ക്ക് 3.30 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാസര്‍കോട്ടെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ധര്‍ണാസമരം നടത്താനാണ് പരിപാടി.
Also Read:
ഫിലിപ്പൈന്‍കാരിയുമായി ഫേസ്ബുക്ക് പ്രണയം; സൗദിയില്‍ മലയാളി യുവാവ് ജീവനൊടുക്കി
Keywords: Kasaragod, Kerala, BJP, water, Busstand, Adv.Srikanth, Chengala, Bavikara, Dharna, BJP to hold Dharna in Kasaragod over drinking water
Advertisement:
ധര്‍ണാസമരത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും പങ്കെടുക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് അറിയിച്ചു. വര്‍ഷങ്ങളായി കാസര്‍കോട്ടെ ജനങ്ങള്‍ ഉപ്പുവെള്ളം മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ടവരായി കഴിയുകയാണ്. അനുവദീനമായതിലും അഞ്ചിരട്ടിയാണ് കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം.
കാസര്‍കോട് നഗരസഭ, ചെങ്കള, മുളിയാര്‍, മധൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലും ജല അതോറിറ്റി ഇപ്പോള്‍ നല്‍കുന്നത് വായില്‍ വെക്കാന്‍ പോലും കഴിയാത്ത ഉപ്പു വെള്ളമാണ്. 6970 കണക്ഷനുകളിലായി അരലക്ഷത്തോളം പേരാണ് ഉപ്പുവെള്ളം കുടിക്കുന്നത്.
വെള്ളത്തില്‍ ഉപ്പിന്റെ അംശം ലിറ്ററില്‍ 1300 മില്ലിഗ്രാം ആണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 250 മില്ലിഗ്രാം ഉപ്പാണ് അനുവദനീയമായത്. ഉപ്പുകലര്‍ന്ന വെള്ളം ഒരുകാരണവശാലും കുടിക്കരുതെന്നാണ് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചത്. കുളിക്കാനും വസ്ത്രങ്ങളും പാത്രവും കഴുകാനും മാത്രമേ ഈവെള്ളം ഉപയോഗിക്കാവു എന്നും മുന്നറിയിപ്പു നല്കി.
ലോകാരോഗ്യസംഘടന കുടിവെള്ളത്തില്‍ അനുവദിക്കുന്ന പരമാവധി അളവ് 1000 മില്ലിഗ്രാമാണെന്നും അത്രയും ഇല്ലാത്തതിനാല്‍ ഇവിടെ നല്കുന്ന വെള്ളം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള നിലപാടിലായിരുന്നു ജലഅതോറിറ്റി അധികൃതക്ക്. എന്നാല്‍, കഴിഞ്ഞ ദിവസം ആയിരം കടന്നതോടെ സ്ഥിതി ഗുരുതരമായിരിക്കുകയാണ്.
കാസര്‍കോട് നഗരസഭയില്‍ മാത്രം 5654 കണക്ഷനുകളുണ്ട്. ബാവിക്കരയില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഫിലിപ്പൈന്‍കാരിയുമായി ഫേസ്ബുക്ക് പ്രണയം; സൗദിയില്‍ മലയാളി യുവാവ് ജീവനൊടുക്കി
Keywords: Kasaragod, Kerala, BJP, water, Busstand, Adv.Srikanth, Chengala, Bavikara, Dharna, BJP to hold Dharna in Kasaragod over drinking water
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067