ബി ജെ പി ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍
May 7, 2017, 18:27 IST
ഉദുമ: (www.kasargodvartha.com 07.05.2017) പരിയാരം ബി ജെ പി ബൂത്ത് കമ്മിറ്റി ഓഫീസായ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം തീയ്യിട്ട് നശിപ്പിച്ചു. ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന ഫയലുകളും മറ്റും കത്തി നശിപ്പിച്ചു. പാര്‍ട്ടി ഓഫീസിനുമുന്നിലും റോഡരികിലും സ്ഥാപിച്ച കൊടിയും തോരണങ്ങളും വലിച്ചു കീറി തീയിട്ടിരുന്നു.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. സി പി എം ആണ് അക്രമത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ്, ജില്ലാ മീഡിയസെല്‍ കണ്‍വീനര്‍ വൈ. കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, സെക്രട്ടറി ശ്യാംപ്രസാദ്, മണ്ഡലം കമ്മിറ്റി അംഗം അമ്പാടി വിശാലാക്ഷന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ബി ജെ പി ഉദുമ പഞ്ചായത്ത് സെക്രട്ടറി ശ്യാംപ്രസാദിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. പാര്‍ട്ടി ഓഫീസ് തീയ്യിട്ട് നശിപ്പിച്ചത് സി പി എം നേതൃത്വത്തിന്റെ ഒത്താശയോടുകൂടിയാണ്. സംസ്ഥാനത്ത് മൊത്തമായി സി പി എം നടത്തി കൊണ്ടിരിക്കുന്ന അക്രമ പരമ്പരയുടെ ഭാഗമാണ് പരിയാരം ബി ജെ പി ഓഫീസ് തീയ്യിട്ട് നശിപ്പിച്ചതെന്ന് ബി ജെ പി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി ആരോപിച്ചു. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uduma, Kasaragod, Kerala, News, BJP, Office, Memorial, Burnt, CPM, Police, Case, Criminal, Viloance.