city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ജെ പി നദ്ദ ഉദ്ഘാനം ചെയ്തു; കേരളത്തില്‍ വരാനിരിക്കുന്നത് താമരത്തരംഗമെന്ന് അഖിലേന്ത്യാ അധ്യക്ഷന്‍

കാസര്‍കോട്: (www.kasargodvartha.com 13.07.2020) ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തിന്റെ ഉദ്ഘാടനം വെര്‍ച്വല്‍ മീറ്റിലൂടെ ബി ജെ പി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദ നിര്‍വ്വഹിച്ചു. കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ താമരത്തരംഗമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോടും, മലയാളികളോടും ഏറ്റവും അടുപ്പവും, കരുതലും കാണിക്കുന്ന സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോഴും, രണ്ടു തവണ പ്രളയ ദുരന്തമുണ്ടായപ്പോഴും, കായിചുഴലിക്കാറ്റ് കെടുതിയുടെ സമയത്തും നേരിട്ട് എത്തി സമാശ്വാസം നല്‍കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ നേരിടാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതോടൊപ്പം, ലോക് ഡൗണ്‍ മൂലം കഷ്ടപ്പെട്ട സാധാരണക്കാര്‍ക്ക് ആശ്വാസധനവും, ധാന്യങ്ങളും നല്‍കിയത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ജെ പി നദ്ദ ഉദ്ഘാനം ചെയ്തു; കേരളത്തില്‍ വരാനിരിക്കുന്നത് താമരത്തരംഗമെന്ന് അഖിലേന്ത്യാ അധ്യക്ഷന്‍

ആത്മാര്‍ത്ഥത കൈമുതലാക്കിയ പ്രവര്‍ത്തകരാല്‍ സമ്പന്നമായ കേരളം സമീപ ഭാവിയില്‍ ബി ജെ പിയുടെ തരംഗബ മാനമായ വന്‍ വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അധ്യക്ഷനായി. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, അഖിലേന്ത്യാ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി.കെ പത്മനാഭന്‍, സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, സംസ്ഥാന സമിതിയംഗങ്ങളായ പി.സുരേഷ് കുമാര്‍ ഷെട്ടി, എം.സഞ്ജീവ ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍ സ്വാഗതവും, സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.
ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ജെ പി നദ്ദ ഉദ്ഘാനം ചെയ്തു; കേരളത്തില്‍ വരാനിരിക്കുന്നത് താമരത്തരംഗമെന്ന് അഖിലേന്ത്യാ അധ്യക്ഷന്‍

ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ജെ പി നദ്ദ ഉദ്ഘാനം ചെയ്തു; കേരളത്തില്‍ വരാനിരിക്കുന്നത് താമരത്തരംഗമെന്ന് അഖിലേന്ത്യാ അധ്യക്ഷന്‍

Keywords: Kasaragod, Kerala, News, BJP, Committee-office, Inauguration, BJP Kasargod District Committee Office was inaugurated by JP Nadda

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia