ബി.ജെ.പി ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം
Jan 27, 2015, 10:24 IST
കാസര്‍കോട്: (www.kasargodvartha.com 27/01/2015) ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് സര്‍ക്കാര്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്.
ഹര്‍ത്താല്‍ ജനജീവിതം ദുസഹമാക്കി. ഇരുചക്രവാഹനങ്ങളൊഴികെ മറ്റുവാഹനങ്ങളൊന്നും തന്നെ കാര്യമായി നിരത്തിലിറങ്ങിയില്ല. കാസര്‍കോട് നഗരത്തില്‍ കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. ഹര്‍ത്താല്‍ അനുകൂലികള്‍ ചില സ്ഥലങ്ങളില്‍ തുറന്ന കടകള്‍ അടപ്പിക്കുകയും ഓടിയ വാഹനങ്ങള്‍ തടയുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി ഉള്‍പെടെയുള്ള മുഴുവന്‍ ബസ് സര്‍വീസും നിര്‍ത്തിവെച്ചു. റെയില്‍വേ സ്റ്റേഷനുകളിലും മറ്റുമെത്തിയ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വയ്യാതെ ദുരിതത്തിലായി. സര്‍ക്കാര്‍ ഓഫീസുകളും കടകമ്പോളങ്ങളും പൂര്‍ണമായും അടഞ്ഞുകിടന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് ജനങ്ങളൊന്നും തന്നെ നഗരത്തിലെത്താതിനാല്‍ നഗരം വിജനമാണ്. എവിടെയും അനിഷ്ടസംഭവങ്ങള്‍ ഉള്ളതായി റിപോര്‍ട്ട് ചെയ്തിട്ടില്ല.
ദേശീയപാത വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടംകൂടി നിന്ന് ഓടിയ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു ടയറിന്റെ കാറ്റഴിച്ചുവിട്ടു.
അതേ സമയം നഗരത്തിന്റെ ചില പ്രാന്തപ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ ടുകയും ചെയ്യുന്നുണ്ട്.
Also Read:
മകളുടെ കിടപ്പറയില്‍ കയറിയ കാമുകനെ പിതാവ് ആളുമാറി വെടിവെച്ചു കൊന്നു
Keywords: Kasaragod, Kerala, Police, BJP, Harthal,
Advertisement: