Arrested | പള്ളി പരിസരത്ത് നിന്നും ബൈക് മോഷ്ടിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ
Sep 4, 2023, 20:35 IST
നീലേശ്വരം: (www.kasargodvartha.com) ചായ്യോത്ത് ജുമാമസ്ജിദ് പരിസരത്ത് നിന്നും ബൈക് മോഷ്ടിച്ചെന്ന കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇകെ അനിൽ കുമാർ(30), നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ടിവി ശ്രീജിത്ത്(33) എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
ചീമേനിയിലെ അസ്മത്ത് പാഷയുടെ കെഎൽ 69 എസ് 4869 നമ്പർ ബൈക് ആണ് പ്രതികൾ മോഷ്ടിച്ചത്. ഞായറാഴ്ച ചായ്യോത്ത് ജുമാമസ്ജിദ് പരിസത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് ബൈക് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ പ്രേംസദനും എസ്ഐ ടി വിശാഖും സംഘവുമാണ് പ്രതികളെ പിടികൂടിയത്. സിപിഒമാരായ പ്രബേഷ്, അമൽ എന്നിവരും ഉണ്ടായിരുന്നു.
Keywords: Chayoth News, Kasaragod News, Robbery, Malayalam News, Theft, Crime, Kerala News, Bike stolen from mosque premises: 2 arrested. < !- START disable copy paste -->