റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്ത് പോലീസ്
May 26, 2018, 12:10 IST
കുമ്പള: (www.kasargodvartha.com 26.05.2018) റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്ത് കുമ്പള പോലീസ്. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ നമ്പടിപ്പള്ളയിലെ റംസാനെ (22)യാണ് കുമ്പള എസ് ഐ അശോകന്‍, അഡീ. എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ സന്തോഷിന്റെ കെഎല്‍ 60 സി 9052 നമ്പര്‍ ബജാജ് ഡിസകവര്‍ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ് റംസാന്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബൈക്ക് മോഷണം പോയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ അംഗഡിമുഗറില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണ് റംസാനെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Railway station, Arrest, Police, Complaint, Custody, Bike-Robbery, Bike robbery; Accused arrested.
< !- START disable copy paste -->