ഭെൽ ഇ എം എൽ: സമരം ശക്തമാകുന്നു; ആറാം ദിവസം മുനിസിപൽ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു
Jan 17, 2021, 17:41 IST
കാസർകോട്: (www.kasargodvartha.com 17.01.2021) ഭെൽ ഇ എം എൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ഒപ്പ്മരച്ചുവട്ടിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണയേറുന്നു.
സമരത്തിൻ്റെ ആറാം ദിവസ പരിപാടികൾ കാസർകോട് മുനിസിപൽ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ സെക്രടറി എ ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ബി എം എസ് സെക്രടറി കെ ജി സാബു സ്വാഗതം പറഞ്ഞു.
കെ കുഞ്ഞിരാമൻ എം എൽ എ, ഫാദർ ജോർജ്ജ് വള്ളിമല, പി എ അശ്റഫ് അലി, മുത്വലിബ് പാറക്കെട്ട്, അബ്ദുർ റഹ്മാൻ ബന്തിയോട്, എം രാമൻ, സുബൈർ മാര, ഖലീൽ പടിഞ്ഞാർ, സി വിജയൻ, യു പൂവപ്പ ഷെട്ടി, അശ്റഫ് മുതലപ്പാറ, എ മാധവൻ, അബൂബകർ കോയ സംസാരിച്ചു.
സമര സമിതി നേതാക്കളായ കെ പി മുഹമ്മദ് അശ്റഫ്, വി രത്നാകരൻ, ബി എസ് അബ്ദുല്ല, വി പവിത്രൻ, അനിൽ പണിക്കൻ, ടി വി ബേബി സംബന്ധിച്ചു.
സമര സമിതി നേതാക്കളായ കെ പി മുഹമ്മദ് അശ്റഫ്, വി രത്നാകരൻ, ബി എസ് അബ്ദുല്ല, വി പവിത്രൻ, അനിൽ പണിക്കൻ, ടി വി ബേബി സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Protest, Worker, Kasaragod-Municipality, Top-Headlines, V.M Muneer, BHEL: Struggle intensifies; The sixth day was inaugurated by the Municipal Chairman.
< !- START disable copy paste -->