city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bus fares | ബെംഗ്ളുറു - മൈസുറു അതിവേഗപാതയിലെ ടോൾ പിരിവ്: കർണാടക ആർടിസിയിൽ ബസ് നിരക്ക് വർധിച്ചു; കാസർകോട്ടെ അടക്കം യാത്രക്കാർക്ക് തിരിച്ചടി

കാസർകോട്: (www.kasargodvartha.com) ബെംഗ്ളുറു - മൈസുറു അതിവേഗപാതയിൽ ടോൾ പിരിവ് തുടങ്ങിയതോടെ കാസർകോട് അടക്കം മലബാറിലെ വിവിധ പ്രദേശങ്ങളിലെ യാത്രക്കാർക്ക് തിരിച്ചടിയായി കർണാടക ആർടിസി ബസുകളിൽ ടികറ്റ് നിരക്ക് വർധന. എക്‌സ്‌പ്രസ് വേയുടെ ടോൾ പിരിവിന്റെ ഭാരം യാത്രക്കാർക്ക് കൈമാറാൻ കർണാടക ആർടിസി തീരുമാനിച്ചതോടെ ബെംഗ്ളൂറിനും മൈസൂറിനുമിടയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ പണം നൽകേണ്ടിവരും. യൂസർ ഫീ എന്ന പേരിലാണ് പുതിയ നിരക്ക് ഈടാക്കുന്നത്.

ഇവി, വോൾവോ ഉൾപെടെ എല്ലാ ബസുകൾക്കും നിരക്ക് വർധന ബാധകമാണ്. കർണാടക സാരിഗെ ബസുകൾക്ക് 15 രൂപയും രാജഹംസ ബസുകൾക്ക് 18 രൂപയും ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി കൊറോണ സ്ലീപർ ബസുകൾക്ക് 20 രൂപയുമാണ് കൂട്ടിയത്. ബെംഗ്ളൂറിൽ നിന്ന് അതിവേഗപാത വഴി കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്തേക്ക് പോകുന്ന ബസുകളിൽ നിരക്ക് വർധനയുണ്ടായിട്ടുണ്ട്.

Bus fares | ബെംഗ്ളുറു - മൈസുറു അതിവേഗപാതയിലെ ടോൾ പിരിവ്: കർണാടക ആർടിസിയിൽ ബസ് നിരക്ക് വർധിച്ചു; കാസർകോട്ടെ അടക്കം യാത്രക്കാർക്ക് തിരിച്ചടി

കാസർകോട്ട് നിന്നുൾപെടെ അനവധി പേർ ബെംഗ്ളൂറിലേക്കടക്കം പഠനത്തിനും ജോലിക്കും വ്യാപാരത്തിനും മറ്റും പതിവായി പോയി വരുന്നുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 119 കിലോമീറ്റർ എക്സ്പ്രസ് വേയിൽ ചൊവ്വാഴ്ചയാണ് ടോൾ നികുതി പിരിവ് ആരംഭിച്ചത്. സാരിഗെ, രാജഹംസ ബസുകൾക്ക് 460 രൂപയും ഐരാവത്, ഐരാവത് ക്ലബ് ക്ലാസ് ബസുകൾക്ക് 500 രൂപയുമാണ് ഒരുവശത്തേക്ക് ഈടാക്കുന്നത്.

Bus fares | ബെംഗ്ളുറു - മൈസുറു അതിവേഗപാതയിലെ ടോൾ പിരിവ്: കർണാടക ആർടിസിയിൽ ബസ് നിരക്ക് വർധിച്ചു; കാസർകോട്ടെ അടക്കം യാത്രക്കാർക്ക് തിരിച്ചടി

അതേസമയം, അതിവേഗപാതയിലൂടെ പോകുന്ന കേരള ആർടിസി, സ്വകാര്യ ബസുകൾ ഇതുവരെ ടികറ്റ് നിരക്ക് കൂടിയിട്ടില്ല. അതിനിടെ എക്‌സ്പ്രസ് വേയിലെ പല സ്ഥലങ്ങളിലും അമിത ടോൾ ഈടാക്കുന്നതായി ആരോപിച്ച് പ്രതിഷേധങ്ങൾ നടന്നിരുന്നു. 9000 കോടി രൂപയുടെ പുതിയ പാത ബെംഗ്ളൂറിനും മൈസൂറിനുമിടയിലുള്ള യാത്രാസമയം 75 മിനിറ്റായി കുറയ്ക്കുന്നു.

Keywords: Kasaragod, Kerala, News, Bus Charge, Bengaluru, Mysore, Passenger, Bus, Job, Narendra-Modi, Inauguration, KSRTC, Latest-News, Top-Headlines, Bengaluru-Mysuru Expressway: Bus fares go up in Karnataka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia