സാമുദായിക സൗഹാര്‍ദ്ദവും ഐക്യവും പണയം വെച്ച് അവസരവാദ സമീപനത്തിന് മുസ്ലിം ലീഗ് ഒരുക്കമല്ല: എ. അബ്ദുര്‍ റഹ് മാന്‍
Sep 12, 2015, 10:20 IST
ബെള്ളൂര്‍: (www.kasargodvartha.com 12/09/2015) അവസാനത്തെ മുസ്്ലിമിനും അഭിമാനകരമായ അസ്ഥിത്വം നിലനിര്‍ത്തിക്കൊടുക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും താല്കാലിക നേട്ടത്തിനായി ഒരിഞ്ചു പിന്നോട്ട്് പോകാനോ സാമുദായിക സൗഹാര്‍ദ്ദവും ഐക്യവും പണയം വെച്ച് അവസരവാദ സമീപനത്തിനോ മുസ്്ലിം ലീഗ് ഒരുക്കമല്ലെന്ന് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ബെള്ളൂര്‍ പഞ്ചായത്ത് മുസ്്ലിം ലീഗ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ നന്മയും സ്വസമുദായത്തിന്റെ പുരോഗതിയുമാണ് ലക്ഷ്യമെങ്കില്‍ ഭിന്നചേരിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷങ്ങളെ ലീഗ് ചേരിയിലേക്ക് സ്വാഗതം ചെയ്യുന്നു. ന്യൂനപക്ഷ ഉന്മൂലന സിദ്ധാന്തവുമായി കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ചിന്താഗതിക്കാരെ ജനാധിപത്യ സംവിധാനത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് എസ്.കെ അബ്ബാസ് അലി അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എ.എ ജലീല്‍, പി അബ്ദുര്‍ റഹ്്മാന്‍ ഹാജി, ഇബ്രാഹിം നാട്ടക്കല് പ്രസംഗിച്ചു. ശംസുദ്ദീന്‍ കിന്നിംഗാര്‍, അഷ്റഫ് ഹാജി, മൊയ്തീന് അര്‍ഷാദ്, അബൂബക്കര്‍ ഹാജി, ഇബ്രാഹിം കിന്നിംഗാര്‍, എം.എസ് മുഹമ്മദ്, അബ്ദുല്ല ഗണ്ഡിത്തടുക്ക, എടോണി അബ്ദുല്ല ഹാജി, കെ.കെ അബ്ദുല്‍ ഖാദര്‍, അഷ്റഫ് കരോടി, എന്‍എച്ച് മുഹമ്മദ്, യൂസുഫ് ഹാജി, ഹസൈനാര്‍ ഹാജി, എം.ബി ഇബ്രാഹിം, മൊയ്തീന് എടോണി, ഷരീഫ് കളത്തില്‍പാറ, അബ്ദുല്ല നൂഞ്ചം, അബ്ദുല്ല ഐത്തനടുക്കം, മുഹമ്മദ് നൂഞ്ചം, അബൂബക്കര്‍ ബജം, ബഷീര്‍ അലാബി സംബന്ധിച്ചു.
Keywords: Kasaragod, Kerala, Bellur, Muslim-league, N.A.Nellikunnu, inauguration, A. Abdul Rahman, Bellur Panchayath Muslim League meet.