ബാലകൃഷ്ണന്‍ വധം: പ്രതി ഷിബുവിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം- സിപിഎം
Sep 16, 2015, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 16/09/2015) ഉദുമ മാങ്ങാട്ട് സിപിഎം പ്രവര്‍ത്തകന്‍ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഷിബുവിന്റെ വെളിപ്പെടുത്തലില്‍ ഡിസിസി പ്രസിഡണ്ട് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഡിസിസി പ്രസിഡണ്ട് സി.കെ ശ്രീധരനടക്കം മറ്റു പല നേതാക്കള്‍ക്കും പങ്കുള്ളതായുള്ള കേസിലെ ഏഴാം പ്രതി ഷിബുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.
രണ്ടുവര്‍ഷം ഒളിവില്‍ കഴിയാന്‍ സഹായിച്ചതും അതിനായി ബാങ്ക് ജോലിയില്‍ നിന്ന് അവധി അനുവദിച്ചതും 90 ദിവസത്തിനകം മുന്‍കൂര്‍ ജാമ്യം അനുവദിപ്പിക്കാമെന്നും അതുവരെ മാറി നില്‍ക്കണമെന്നും ഉപദേശിച്ചത് ഡിസിസി പ്രസിഡണ്ട് സി.കെ ശ്രീധരനാണെന്ന് ഷിബു വെളിപ്പെടുത്തിയിട്ടുണ്ട്. ഷിബു പോലീസ് പിടിയിലായാല്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവരുമെന്നും, അതിനാല്‍ അയാളെ പിടിക്കരുതെന്നും അഭ്യന്തര മന്ത്രിയോട് ശുപാര്‍ശ ചെയ്തതും ഡിസിസി പ്രസിഡണ്ടാണെന്ന് ഷിബു പറഞ്ഞിട്ടുണ്ട്.
താന്‍ പിതാവിനെ പോലെ കരുതുന്ന സി.കെ ശ്രീധരന്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തന്റെ കാര്യത്തില്‍ തുടര്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ഷിബു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദുമ ബാങ്കില്‍ തെരഞ്ഞെടുപ്പ് സമയത്ത്, ജീവനക്കാരനായ താന്‍ അവിടെയുണ്ടായാല്‍ തങ്ങള്‍ക്ക് ക്ഷീണമുണ്ടാകുമെന്ന് കരുതി പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകാര്‍ ആസൂത്രണം ചെയ്താണ് ബാലകൃഷ്ണന്റെ കൊലപാതകമെന്നും ഉദുമയിലെ ഡിസിസി ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രണ്ട് പേരും ആറ് തവണ നടത്തിയ ഗൂഢാലോചനയിലാണ് ബാലകൃഷ്ണനെ കൊലപ്പെടുത്തിയതെന്നും കേസിലെ ഷിബു എഴുതി തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ടെന്നും സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഉദുമ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് മുമ്പ് ഉദുമയില്‍ ഏതെങ്കിലും സിപിഎം പ്രവര്‍ത്തകനെ കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് താന്‍ മണ്ഡലം പ്രസിഡണ്ട് വാസു മാങ്ങാടിനെ അറിയിച്ചതാണ്. വാസു മാങ്ങാട് ഇക്കാര്യം ഡിസിസി പ്രസിഡണ്ടിനെ അറിയിച്ചിരുന്നുവെന്നും കേസിന്റെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി, കെപിസിസി പ്രസിഡണ്ട്, അഭ്യന്തരമന്ത്രി എന്നിവരെയും പോലീസ് അധികാരികളെയും അറിയിച്ചതായും ഷിബു പറയുന്നുണ്ട്.
പിടികിട്ടാപ്പുള്ളിയായിട്ടും രണ്ടുവര്‍ഷത്തിനിടയില്‍ ഒറ്റതവണ മാത്രമാണ് പോലീസ് തന്നെ അന്വേഷിച്ച് വീട്ടിലെത്തിയതെന്ന ഷിബുവിന്റെ വെളിപ്പെടുത്തലും ആശ്ചര്യമുളവാക്കുന്നതാണ്. കേസില്‍ കോണ്‍ഗ്രസും, പോലീസും തമ്മില്‍ ഒത്തുകളി നടന്നു. പോലീസിന്റെ നിഷ്‌ക്രിയത്വവും ഇതിനായി ഇടപെട്ട കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും സമഗ്രമായി അന്വേഷിച്ച് ബാലകൃഷ്ണന്‍ വധക്കേസിലെ എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ജില്ലയിലെ വിവിധ ഏരിയകളില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, എം.ബി ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി.പി.പി മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.
Related News:
മാങ്ങാട് ബാലകൃഷ്ണന്‍ വധം: തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ഡി.സി.സി. പ്രസിഡന്റെന്ന് കേസിലെ 7-ാം പ്രതി ഷിബു
മാങ്ങാട് ബാലകൃഷ്ണന്‍ വധം: 7- ാം പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രസ്ക്ലബ്ബിനു മുന്നില്‍ ആക്രമിച്ചു

ബാലകൃഷ്ണന്‍ വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍
ബാലകൃഷ്ണന്റെ കൊല: കൊലയാളികളെയും സംരക്ഷകരെയും ഉടന്‍ പിടികൂടണം: സിപിഎം
ബാലകൃഷ്ണന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക്
ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍
മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

Keywords : Kasaragod, Kerala, CPM, Press meet, Congress, Accuse, Police, Balakrishnan Murder.