Fire | ബദിയടുക്ക കിളിങ്കാറില്‍ തീപ്പിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു
Nov 3, 2023, 11:18 IST
ബദിയടുക്ക: (Kasargodvartha) തീപ്പിടിത്തത്തില്‍ വീട് കത്തിയമര്‍ന്നു. കിളിങ്കാറിലെ പ്രവാസിയായ ഫൈസലിന്റെ ഉടമസ്ഥയിലുള്ളതും അങ്കണ്‍വാടി ഹെല്‍പര്‍ യശോദയും കുടുംബവും താമസിക്കുന്ന വീടാണ് അഗ്നിക്കിരയായി പൂര്‍ണമായും നശിച്ചത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വ്യാഴാഴ്ച (02.11.2023) വൈകിട്ട് 3.45 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. യശോദയും വീട്ടുകാരും ആശുപത്രിയിലേക്ക് പോയതായിരുന്നു. അയല്‍വാസികളാണ് പുക ഉയരുന്നത് കണ്ട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. പ്രദേശവാസികള്‍ ചേര്‍ന്ന് വീട്ടിലെ ഗാസ് സിലിന്‍ഡറുകളും മറ്റും മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഓട് മേഞ്ഞ മേല്‍ക്കൂര 90 ശതമാനവും കത്തിനശിച്ചു. കാസര്‍കോട് നിന്നുമെത്തിയ അഗ്‌നിശമന സേനയുടെ രണ്ട് യൂനിറ്റ് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. വീട്ടുപകരണങ്ങളും ഷെല്‍ഫിനകത്തുണ്ടായിരുന്ന വസ്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കാസര്‍കോട് ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിശമന സേന ഉദ്യോഗസ്ഥരായ സണ്ണി ഇമ്മാനുവല്‍, പി വി ജീവന്‍, പി എസ് ശങ്കര്‍, കൃഷ്ണകുമാര്‍, സുകുമാരന്‍, ഷംനാദ്, അരുണ്‍ കുമാര്‍, ഹോം ഗാര്‍ഡുമാരായ ജി അനില്‍ കുമാര്‍, അനാഷ്, ഡ്രൈവര്‍മാരായ ശഹദ്, രമേഷ എന്നിവരാണ് നേതൃത്വം നല്‍കിയത്. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസും സ്ഥലത്തെത്തിയിരുന്നു.