Seminar | പ്രവാസികളേറെയുള്ള കാസര്‍കോട് ജില്ല അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ബേബി ബാലകൃഷ്ണന്; ശ്രദ്ധേയമായി ഇന്‍ഫര്‍മേഷന്‍ ഓഫീസ് - പ്രസ് ക്ലബ് വികസന സെമിനാര്‍; വിജയഗാഥകളും ആശങ്കകളും പങ്കിട്ട് സംരംഭകര്‍
Dec 21, 2022, 21:44 IST
കാസര്‍കോട്: (www.kasargodvartha.com) പ്രവാസികളേറെയുള്ള കാസര്‍കോട് ജില്ല അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രാദേശിക സാമ്പത്തിക വികസനമാണ് വ്യാവസായിക മുന്നേറ്റത്തിന്റെ അടിസ്ഥാന ഘടകമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബുമായി ചേര്‍ന്ന് നടത്തുന്ന കാസര്‍കോട് ഇന്നലെ, ഇന്ന്, നാളെ വികസന സെമിനാറിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംരംഭകത്വ കാസര്‍കോട് എന്ന ആശയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച സ്കില്‍ പാര്‍ക്ക് ഇന്ന് നിരവധിയാളുകള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളിലുള്ള കമ്പനികളുടെ ജോലികള്‍ നാട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്നുണ്ട്. വര്‍ക് നിയര്‍ ഹോം എന്ന ആശയം വഴി ഓരോ പ്രൊഫഷണലിന്റെയും വരുമാനത്തിന്റെ നിശ്ചിത ശതമാനം നാട്ടില്‍ തന്നെ വിനിയോഗിക്കാനും കഴിയുമ്പോള്‍ പ്രാദേശികമായി പല തട്ടുകളില്‍ ജീവിക്കുന്നവരുടെ സാമ്പത്തിക വികസനത്തിന് വഴി വെക്കുന്നുണ്ട്. നിലവില്‍ കാസര്‍കോട് ജില്ലക്കാരുടെ നിക്ഷേപങ്ങളെല്ലാം ഉള്ളത് സംസ്ഥാനത്തിന് പുറത്താണ്. ഇതിന് മാറ്റം വരുത്തുകയും നിക്ഷേപങ്ങള്‍ നാട്ടില്‍ തന്നെ നടത്താന്‍ കഴിയുന്നതിനുള്ള പ്രോത്സാഹനം നല്‍കുകയും വേണം.
നിലവില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെ ലഭ്യമാകാന്‍ പ്രയാസങ്ങളേറെയായിരുന്നുവെങ്കില് ഇന്ന് ഏകജാലക സംവിധാനം വന്നതോട് കൂടി അതിന് മാറ്റം സംഭവിച്ചു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റേണ്‍സിന്റെ സേവനം ലഭ്യമാകുമ്പോള്‍ പദ്ധതി രൂപീകരണത്തിലുള്‍പ്പെടെ സംരഭകര്‍ക്ക് അത് സഹായകമാകുന്നു. നിലവില്‍ ജില്ലയുടെ സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വ്യവസായ വകുപ്പിനും സംരംഭകര്‍ക്കും സാധിക്കുന്നു എന്നത് വലിയൊരു കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുന്നുവെന്നും ബേബി ബാലകൃഷ്ണന് പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളുടെ പ്രതികരണം അറിയിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വോയ്സ് ഓഫ് കാസര്‍കോട് ക്യൂ ആര് കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസ്ക്ലബ് സെക്രട്ടറി കെ.വി.പത്മേഷിന് നല്കി പ്രകാശനം ചെയ്തു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ പി.സി.സുരേഷ്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി.
പുതിയ സംരംഭകര്‍ക്ക് പ്രചോദനം ആകേണ്ടത് സംരംഭങ്ങള്‍ തുടങ്ങി വിജയിച്ചവരുടെ ശബ്ദങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ സംരംഭകരുടെ ശബ്ദങ്ങള്‍ ജനങ്ങളിലേക്ക് എത്തണം. ഇന്ന് വികസനത്തിന്റെ മറ്റൊരു ഘട്ടത്തിലാണ് നമ്മള്. മടങ്ങിവരുന്ന പ്രവാസികളുടെ കഴിവുകള്‍ ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് സാധിച്ചാല്‍ സമൂഹത്തിന്റെ ഉയര്‍ച്ചക്ക് ഉപയോഗിക്കാന്‍ സാധിക്കും. ചെറിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പേ ഒരു ലക്ഷം സംരംഭകര്‍ കവിഞ്ഞതെന്നും ഇനി നമ്മുടെ സമൂഹം തൊഴില്‍ അന്വേഷകര്‍ എന്നതില്‍ നിന്നും തൊഴില്‍ ദാതാക്കളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ വിഷയം അവതരിപ്പിച്ചു. സെമിനാറില്‍ പ്രതിനിധികളായെത്തിയ സംരംഭക പ്രതിനിധികള്‍ അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് സ്വാഗതവും അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രദീപ് നാരായണന് നന്ദിയും പറഞ്ഞു.
ജില്ലയിലെ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടു; ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍
ജില്ലയിലെ വ്യവസായിക ചുറ്റുപാട് ഏറെ മെച്ചപ്പെട്ടെന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ പറഞ്ഞു. കാസര്‍കോട് ഇന്നലെ ഇന്ന് നാളെ വികസന സെമിനാര്‍ രണ്ടാം പതിപ്പിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച സംരംഭകത്വ സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി സംരംഭക മേഖലയില്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തിരട്ടിയിലധികം മുന്നേറ്റം സൃഷ്ടിക്കാനായി. സംരംഭങ്ങള്‍ തുടങ്ങുന്നതിനൊപ്പം അത് നിലനിര്‍ത്തിക്കൊണ്ടു പോകേണ്ടതും സംരംഭകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നേരത്തെ തുടങ്ങിയ സംരംഭങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാനത്ത് സാമ്പത്തിക പദ്ധതികളുണ്ട്. മറ്റ് ബാങ്ക് വായ്പകളെ അപേക്ഷിച്ച് സംരംഭകരുടെ വായ്പാ പലിശ സര്‍ക്കാര്‍ നാല് ശതമാനമാക്കി ചുരുക്കിക്കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംരംഭം തുടങ്ങുന്നതിനുള്ള ലൈസന്‍സിംഗ് നടപടിക്രമങ്ങളും സര്‍ക്കാര്‍ എളുപ്പമാക്കിക്കഴിഞ്ഞു. മൂന്ന് വര്‍ഷം വരെ ലൈസന്‍സ് ഇല്ലാതെ സംരംഭങ്ങള്‍ തുടരാനാവും. വ്യവസായ വകുപ്പ് ഇന്റേണുകളെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിയമിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളുടെ മനോഭാവത്തിലും മാറ്റം വന്നു. വ്യവസായ മേഖലയ്ക്ക് അനുകൂലമായ ഭൗതിക സാഹചര്യം ജില്ലയില്‍ വളര്‍ന്നുകഴിഞ്ഞു. അനന്തപുരം വ്യവസായ പാര്‍ക്കില്‍ മൂന്ന് വര്‍ഷത്തിനിടെ അമ്പതോളം പുതിയ സംരംഭങ്ങളാണ് നിലവില്‍ വന്നത്. രണ്ട് മാസത്തിനുള്ളില്‍ മടിക്കൈ വ്യവസായ എസ്റ്റേറ്റിലുള്ള 82 ഏക്കര്‍ എസ്റ്റേറ്റിലേക്ക് സംരംഭങ്ങള്‍ക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ജില്ലയില്‍ എല്ലാ ഘടകങ്ങളും അനുകൂലമായി നില്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിജയഗാഥകളും ആശങ്കകളും പങ്കിട്ട് സംരംഭകര്‍:
പ്രതിസന്ധികളില്‍ തളരാതെ മുമ്പോട്ട് പോയാല്‍ വിജയം സുനിശ്ചിതമാണെന്ന സന്ദേശം പകര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബുമായി സഹകരിച്ച് പ്രസ് ക്ലബ് ഹാളില്‍ നടത്തിയ കാസര്‍കോട് ഇന്നലെ ഇന്ന് നാളെ വികസന സെമിനാറിലെ സംരഭക പ്രതിനിധികളുടെ പ്രതികരണവേദി. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ നേരിടുകയും അവയെ തരണം ചെയ്ത് വിജയം കൊയ്യാമെന്ന പാഠം പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഒരു വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സ്ത്രീകള്‍ക്ക് ഒരു സംരംഭം എളുപ്പത്തില്‍ വിജയിപ്പിക്കാന്‍ സാധിക്കും. അതിനാല്‍ കൂടുതല്‍ സ്ത്രീകള്‍ സംരംഭക രംഗത്തേക്ക് എത്തണമെന്ന് അഭിപ്രായമുയര്‍ന്നു.
സംസ്ഥാനത്തെ വ്യവസായ സൗഹൃദ സാഹചര്യം സ്വഗതാര്‍ഹമാണെന്നും നിലവില്‍ വ്യവസായ സംരഭങ്ങള്‍ നടത്തുന്നവരെ വ്യവസായം മെച്ചപ്പെടുത്താന്‍ ബാങ്കുകള്‍ വായ്പ നല്കി സഹായിക്കണമെന്നും സംരഭക സെമിനാറില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു നോട്ട് നിരോധനവും കോവിഡുമെല്ലാം ഉണ്ടാക്കിയ മാന്ദ്യത്തില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് സംരഭകര്‍. വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയും അവ വാങ്ങുന്നതിന് പണം മുന്‍കൂറായി നല്‍കേണ്ട സാഹചര്യവും പല സംരംഭകരെയും ബുദ്ധിമുട്ടിലാക്കുന്നു. ഈ അവസ്ഥയില്‍ സംരംഭകരെ സഹായിക്കുന്ന നടപടികള്‍ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് വിദ്യാനഗറിലെ ഉമാ ഗാര്‍മെന്റ് യൂണിറ്റ് ഉടമ പി.കെ.ഉമാവതി പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം നല്കുന്ന സേവനങ്ങളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് നല്കുന്ന പിന്തുണയെക്കുറിച്ചും പ്രതിനിധികള്‍ വാചാലരായി. സബ്സിഡി , ഭൂമി എന്നിവ നല്കി വ്യവസായം തുടങ്ങുന്നതിനെ പൂര്‍ണതോതില്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. ഇത്തരത്തിലുള്ള സെമിനാറുകള്‍ വഴി കൂടുതല്‍ സംരംഭകരെ ആകര്‍ഷിച്ച് ഒരു സംരംഭക ജില്ലയായി മാറാന്‍ സാധിക്കുമെന്ന് അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ വി ഫ്ളവേഴ്സ് സംരംഭക അരുണാക്ഷി പറഞ്ഞു.
പുതിയ സംരംഭകരുടെ ആശയങ്ങള്‍ക്ക് പിന്തുണ നല്കാന് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ജില്ലയില്‍ വേണമെന്ന് സെമിനാറില്‍ ആവശ്യമുയര്‍ന്നു. ഭക്ഷണവിഭവങ്ങള്‍ക്ക് ന്യൂട്രീഷന്‍ അനാലിസിസ് നടത്തുന്നതിന് വരുന്ന ഭാരിച്ച ചിലവ് സംരംഭകരെ പിന്നോട്ട് വലിക്കുന്നതായി ഈ മേഖലയില്‍ സംരഭം ആരംഭിക്കുന്ന ബദിയടുക്കയിലെ മറിയം പറഞ്ഞു.
കാസര്‍കോട് ജില്ലയ്ക്ക് സ്വന്തമായി ഒരു ബ്രാന്‍ഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിനായി നിരവധി സംരംഭകരും വ്യവസായങ്ങളും പുതുതായി വരുന്നുണ്ടെങ്കിലും ഇവയുടെ മാര്‍ക്കറ്റിംഗ് വലിയ പോരായ്മായായി നിലനില്ക്കുന്നു. മാര്‍ക്കറ്റിംഗ് നടത്തി കൂടുതല്‍ ആളുകളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള സഹായം ജില്ലാ വ്യവസായ കേന്ദ്രത്തിനോട് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാസര്‍കോടിനെ ഒരു ഓട്ടോമൊബൈല്‍ ഹബ് ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നതായി അബ്ദുള്ളക്കുഞ്ഞി താവക്കല്‍ പറഞ്ഞു.
പ്രൊഫഷണല്‍ ബിരുദങ്ങള്‍ നേടുന്ന കുട്ടികള്‍ ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യാനാണ് താത്പര്യപ്പെടുന്നതെന്നും അവരുടെ കഴിവും ശേഷിയും നാട്ടില്‍ത്തന്നെ ഉപയോഗിച്ചാല്‍ സ്റ്റാര്‍ട് അപ് രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് കേരള ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എസ്.രാജാറാം പറഞ്ഞു. വ്യവസായ സംരഭങ്ങള്ക്കനുവദിക്കുന്ന ഭൂമിയുടെ നിരക്ക് ഏകീകരിക്കുന്നത് വഴി കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധി മുജീബ് അഹ്മദ് പറഞ്ഞു.
വിവിധ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ട ഉദയന്‍ ബേഡകം, ഷൗക്കത്ത് മഞ്ചേശ്വരം, രാജി മാവുങ്കാല്‍, കെ.പി.സുബാഷ് നാരായണന് തുടങ്ങിയവരും തങ്ങളുടെ അനുഭവങ്ങളും ഭാവി സംരംഭകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പങ്കുവച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത്കുമാര്‍ പ്രതിനിധികളുടെ ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്കി. പുതിയ ഒരു സംരംഭം ആരംഭിക്കുവാന്‍ പദ്ധതിയിടുന്ന ആള് ആദ്യമായി സമീപിക്കേണ്ടത് വ്യവസായ വകുപ്പിനെയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ വ്യവസായ വകുപ്പ് പ്രതിനിധികളെ ബന്ധപ്പെടുന്നത് വഴി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സംരംഭകരെ അറിയിക്കും. അവര്‍ക്ക് അതിനുവേണ്ട സഹായങ്ങളും വ്യവസായവകുപ്പ് നല്‍കും. അതിലൂടെ സംരംഭം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭകര്‍ക്ക് എല്ലാ പിന്തുണയുമായി ജില്ലാ വ്യവസായ കേന്ദ്രം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വോയ്സ് ഓഫ് കാസര്‍കോട്' ക്യൂ ആര് കോഡ് പുറത്തിറക്കി:
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പ്രതികരണം അറിയിക്കുന്നതിന് വോയ്സ് ഓഫ് കാസര്‍കോട് ഓണ്‍ലൈന്‍ സംവിധാനം പുറത്തിറക്കി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്റ്റാര്‍ട്ട് അപ് മിഷനുമായി സഹകരിച്ചാണ് വോയ്സ് ഓഫ് കാസര്‍കോട് ക്യൂ ആര് കോഡ് തയ്യാറാക്കിയത്. ''കാസര്‍കോട് ഇന്നലെ ഇന്ന് നാളെ'' വികസന സെമിനാര്‍ രണ്ടാം പതിപ്പിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച സംരംഭകത്വ സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനില്‍ നിന്നും പ്രസ് ക്ലബ് സെകട്ടറി കെ.വി.പത്മേഷ് വോയ്സ് ഓഫ് കാസര്‍കോടിന്റെ ക്യൂ. ആര് കോഡ് ഏറ്റുവാങ്ങി. ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് സര്‍വേയുടെ ഭാഗമാവാന്‍ കഴിയും. വികസന വിഷയങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Club, Programme, Seminar, District-Panchayath, Baby Balakrishnan, Baby Balakrishnan said that Kasaragod district, which has large number of non-residents, should utilize its potential.
< !- START disable copy paste -->