city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Navaratri | മഹാനവമി ആഘോഷിച്ച് വിശ്വാസികള്‍; ക്ഷേത്രങ്ങളില്‍ പൂജവയ്പ് നടത്തി; ഭക്തിനിര്‍ഭരമായി കൊല്ലൂര്‍ മൂകാംബികയിലെ പുഷ്പ രഥോത്സവം; വിദ്യാരംഭത്തിന് നാടെങ്ങും ഒരുക്കം; കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും

കാസര്‍കോട്: (KasargodVartha) നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ക്ഷേത്രങ്ങളില്‍ പൂജവയ്പ് നടത്തി. സരസ്വതീപൂജ, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ എന്നിവ നടന്നു. നവരാത്രി പ്രമാണിച്ച് വിവിധയിടങ്ങളില്‍ സംഗീതാര്‍ച്ചനകളും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
            
Navaratri | മഹാനവമി ആഘോഷിച്ച് വിശ്വാസികള്‍; ക്ഷേത്രങ്ങളില്‍ പൂജവയ്പ് നടത്തി; ഭക്തിനിര്‍ഭരമായി കൊല്ലൂര്‍ മൂകാംബികയിലെ പുഷ്പ രഥോത്സവം; വിദ്യാരംഭത്തിന് നാടെങ്ങും ഒരുക്കം; കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും

ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്. മഹാനവമിയോട് അനുബന്ധിച്ച് എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും നടന്നു. ഐശ്വര്യദേവതായ മഹാലക്ഷ്മിയെ ആരാധിക്കുന്ന ദിവസമാണ് മഹാനവമി. ഈ ദിവസം പൂര്‍ണ ഉപവാസമെടുക്കുന്നത് അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ രഥോത്സവം നടന്നു. ദര്‍ശന പുണ്യവുമായി രഥോത്സവം കാണാനും വിദ്യാരംഭത്തിനായും മലയാളികളടക്കം നിവധി പേരാണ് മൂകാംബിക ക്ഷേത്രത്തിലെത്തിയത്. രഥത്തില്‍ നിന്നും വിതറിയ നാണയതുട്ടുകള്‍ സ്വന്തമാക്കാനും കൈകള്‍ ഉയര്‍ന്നു. നാണയം കിട്ടുന്നവര്‍ക്ക് ഐശ്വര്യം കൈവരുമെന്നാണ് ഐതീഹ്യം.
             
Navaratri | മഹാനവമി ആഘോഷിച്ച് വിശ്വാസികള്‍; ക്ഷേത്രങ്ങളില്‍ പൂജവയ്പ് നടത്തി; ഭക്തിനിര്‍ഭരമായി കൊല്ലൂര്‍ മൂകാംബികയിലെ പുഷ്പ രഥോത്സവം; വിദ്യാരംഭത്തിന് നാടെങ്ങും ഒരുക്കം; കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും

നവരാത്രി ഉത്സവങ്ങള്‍ക്ക് സമാപനം കുറിച്ച്, വിജയദശമി ദിനമായ ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ സരസ്വതീ പൂജ, വിദ്യാരംഭം എന്നിവ തുടങ്ങും. നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. കുട്ടികളെ എഴുത്തിനിരുത്താനുള്ള ഒരുക്കങ്ങള്‍ ആരാധനാലയങ്ങളിലും വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും പൂര്‍ത്തിയായിട്ടുണ്ട്.

Keywords: Navaratri, Hindu Festival, Kerala News, Kasaragod News, Malayalam News, Ayudha Pooja, Religion, Ayudha Pooja celebrations across Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia