ഓട്ടോഡ്രൈവറെ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി നാലംഗ സംഘം കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു
Jun 11, 2016, 12:18 IST
നീലേശ്വരം: (www.kasargodvartha.com 11/06/2016) ഓട്ടോഡ്രൈവറെ ട്രിപ്പ് വിളിച്ചു കൊണ്ടുപോയ ബംഗാള്‍ സ്വദേശികളായ നാലംഗ സംഘം കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഓട്ടോ ഡ്രൈവറും ആനച്ചാല്‍ സ്വദേശിയുമായ വിപീഷി (30)ന് നേരെയാണ് കഴിഞ്ഞ ദിവസം അക്രമമുണ്ടായത്. വെള്ളിയാഴച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം.
തലയ്ക്കും കഴുത്തിനും പരിക്കേറ്റ വിപീഷിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം മാര്‍ക്കറ്റില്‍ നിന്നും തൈക്കടപ്പുറം ഭാഗത്തേക്ക് ഓട്ടം പോകണമെന്ന് ആവശ്യപ്പെട്ടാണ് ബംഗാള്‍ സ്വദേശികാളായ നാലംഗ സംഘം ഓട്ടോയില്‍ കയറിയത്. ഓട്ടോ ഓര്‍ച്ചയില്‍ എത്തിയപ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിപീഷ് തിരിച്ച് സ്റ്റാന്‍ഡിലേക്ക് തന്നെ കൊണ്ടുവിടുന്നതിനിടെയാണ് ആനച്ചാലില്‍ വെച്ച് ഒരാള്‍ മൂക്കും വായും പൊത്തിപ്പിടിക്കുകയും മറ്റൊരാള്‍ കഴുത്തുഞെരിച്ചും കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വിപീഷ് പറഞ്ഞു.
കഴുത്തുഞെരിക്കുന്നതിനിടെ ഓട്ടോയുടെ നിയന്ത്രണം വിട്ടു. സംഭവം നേരില്‍ കണ്ട നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളും മറ്റും ഓട്ടോയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും മൂന്നു പേര്‍ ഇറങ്ങി ഓടി. ഒരാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി. മറ്റൊരാളെ പരിസരത്ത് നിന്നും പിന്നീട് നാട്ടുകാര്‍ പിടികൂടി.

Keywords: Neeleswaram, Kasaragod, Kerala, Auto Driver, complaint, hospital, Injured, Auto driver assaulted by 4.