നഗരത്തിലെ പെരുന്നാള്‍ തിരക്ക് മുതലെടുത്ത് മോഷണം- പിടിച്ചുപറി സംഘം; നിരീക്ഷണവുമായി പോലീസ്
May 31, 2018, 12:46 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2018) നഗരത്തിലെ പെരുന്നാള്‍ തിരക്ക് മുതലെടുത്ത് മോഷണം- പിടിച്ചുപറി സംഘം ഇറങ്ങിയതോടെ ജാഗ്രതാ നിര്‍ദേശവുമായി പോലീസ് രംഗത്ത്. കവര്‍ച്ചാ സംഘം അതിവിദഗ്ദ്ധമായാണ് മോഷണം നടത്തുന്നത്. ഒരു കടയില്‍ തന്നെ സംഘത്തിലെ നിരവധിയാളുകള്‍ മോഷണത്തിനായെത്തുന്നവെന്നും തുടര്‍ന്ന് ഒരാള്‍ മോഷണം നടത്തുന്ന ആഭരണങ്ങളും മറ്റും ഉടനടി മറ്റുള്ളവരിലേക്ക് കൈമാറി സംഘം സ്ഥലംവിടുകയുമാണ് ചെയ്യുന്നത് പോലീസ് പറഞ്ഞു. ഒരാളെ സംശയം തോന്നി പിടിച്ചാല്‍ തന്നെ അയാളുടെ കൈയ്യില്‍ നിന്നും മോഷണവസ്തു കണ്ടെടുക്കാന്‍ കഴിയില്ല.
കാസര്‍കോട് നഗരത്തിലെത്തുന്ന സ്ത്രീകള്‍ സ്വര്‍ണവും പണവും സ്വയം ഉത്തരവാദിത്തതില്‍ സൂക്ഷിക്കണമെന്ന് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം പറഞ്ഞു. കഴിവതും നഗരത്തിലേക്ക് വരുമ്പോള്‍ കുട്ടികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള മറ്റു സാധനങ്ങളും നഗരത്തിലെത്തുന്നവര്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും സിഐ കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ ഭാഗത്തു നിന്നും കര്‍ശന പരിശോധനയും നഗരം മുഴുവന്‍ സമയവും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും സിഐ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Police, Attention; Robbers gang in Kasaragod Town
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery, Police, Attention; Robbers gang in Kasaragod Town
< !- START disable copy paste -->