നീലേശ്വരത്ത് റെയില്‍വെ ജീവനക്കാരിയെ വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
Dec 28, 2015, 10:10 IST
നീലേശ്വരം: (www.kasargodvartha.com 28/12/2015) നീലേശ്വരത്ത് റെയില്‍വെ ജീവനക്കാരിയെ വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തൃക്കരിപ്പൂര്‍ സ്വദേശിനിയായ സരളയെയാണ് (52) തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിന് സമീപത്താണ് സംഭവം.
പള്ളിക്കരയിലെ റെയില്‍വേ ഗേറ്റായ കറുത്ത ഗേറ്റിന്റെ ചുമതലയുള്ള ജീവനക്കാരിയായ സരള ജോലി കഴിഞ്ഞ് ഒപ്പിട്ട ശേഷം തിരിച്ചുപോകുന്നതിനിടെ ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരാള്‍ എത്തി പൊടുന്നനെ സ്ത്രീയുടെ വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയ സരള നിലവിളിച്ചുകൊണ്ട് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികളെത്തിയെങ്കിലും അജ്ഞാതനായ അക്രമി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു.
പിന്നീട് വീട്ടിലെത്തിയ സരള ഞായറാഴ്ച ഉച്ചയോടെ നീലേശ്വരം പോലീസില്‍ പരാതി നല്കുകയാണുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയോ അതല്ലെങ്കില്‍ പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയോ ആയിരിക്കാം സരളയെ അജ്ഞാതന്‍ ആക്രമിച്ചതെന്ന് സംശയിക്കുന്നു. സരളയെ ആക്രമിച്ചയാളെക്കുറിച്ച് പോലീസിന് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. അന്വേഷണചുമതല സി ഐ ഏറ്റെടുത്തിട്ടുണ്ട്.
Keywords: Nileshwaram, Kasaragod, Kerala, Kidnap-attempt, Attempt kidnap railway emploee