Attack against school | കാസർകോട്ട് അക്ഷര വിരോധികൾ ഉറഞ്ഞ് തുള്ളി; സ്‌കൂളിന് നേരെ അക്രമം; 20 ഓളം കുടിവെള്ള ടാപുകളും അഞ്ച് ശൗചാലയങ്ങളുടെ വാതിലുകളും ക്ലാസ് മുറികളുടെ ജനാല ചില്ലുകളും തകർത്തു
Sep 19, 2022, 15:42 IST
കാസർകോട്: (www.kasargodvartha.com) നഗരത്തിൽ അക്ഷര വിരോധികൾ ഉറഞ്ഞ് തുള്ളി. സ്‌കൂളിന് നേരെ അക്രമം അഴിച്ചുവിട്ടതായി പരാതി. അട്കത്ബയലിലെ കസബ ജിഎഫ്ഡബ്ല്യു യുപി സ്‌കൂളിന് നേരെയാണ് ഇരുളിൻ്റെ മറവിൽ സമൂഹ വിരുദ്ധർ അക്രമം അഴിച്ചുവിട്ടത്. സ്‌കൂളിൽ കുടിവെള്ളത്തിനായും കുട്ടികൾക്ക് കൈ കഴുകാനായും ഉപയോഗിച്ചു വരുന്ന മുഴുവൻ ടാപുകളും അഞ്ചോളം ശൗചാലയങ്ങളുടെ വാതിലുകളും ക്ലാസ് മുറികളുടെ ജനാല ചില്ലുകളും തകർത്തു.
ഇവിടെ സമൂഹ വിരുദ്ധരുടെ അക്രമം പതിവാണെങ്കിലും ഇത്രയധികം നാശനഷ്ടം വരുത്തുന്നത് ഇത് ആദ്യമാണെന്ന് അധ്യാപകനായ മനോജ് മാസ്റ്റർ കാസർകോട് വാർത്തയോട് പറഞ്ഞു. സ്‌കൂളിന് അവധി നൽകേണ്ട സാഹചര്യമാണ് ഉണ്ടായത്. കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിതരണം പോലും മുടങ്ങുന്ന അവസ്ഥയായിരുന്നുവെങ്കിലും നാട്ടുകാരുടെ സഹായത്തോടെ വെള്ളം എത്തിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് സ്‌കൂൾ അടച്ച് വിദ്യാർഥികളും അധ്യാപകരും പോയതായിരുന്നു. ശനിയാഴ്ച ഹെഡ്മാസ്റ്റർ സ്‌കൂളിൽ വന്നിരുന്നു. അതുകൊണ്ട് തന്നെ ശനിയാഴ്ച രാത്രിക്കും ഞായറാഴ്ചയ്ക്കും ഇടയിലാണ് അക്രമം നടന്നതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച രാവിലെ വിദ്യാർഥികളും അധ്യാപകരും എത്തിയപ്പോഴാണ് അക്രമത്തിൻ്റെ കാര്യം അറിയുന്നത്. ഹെഡ്മാസ്റ്ററുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Attack against school, Kerala,kasaragod,news,Top-Headlines, School, Attack, Teachers, Complaint, Police.