ഉദുമ കണ്ണംകുളത്ത് ജമാഅത്ത് സെക്രട്ടറിയുടെ വീടിന് നേരെ അക്രമണം; സ്കൂട്ടർ കേടുവരുത്തി
Feb 8, 2015, 12:49 IST
ഉദുമ: (www.kasargodvartha.com 08/02/2015) ഉദുമ കണ്ണംകുളത്ത് ജമാഅത്ത് സെക്രട്ടറിയുടെ വീടിന് നേരെ അക്രമണം. സ്കൂട്ടർ കേടുവരുത്തി. കണ്ണംകുളം ജമാഅത്ത് സെക്രട്ടറി മൊയ്തീന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മൂന്നു കിടപ്പുമുറിയുടേയും മുന്‍ വശത്തേയും 14 ഓളം ജനല്പാളികള് പൂര്‍ണമായും തകര്‍ത്തു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിനാണ് കേടുവരുത്തിയത്.
രണ്ടു ദിവസം മുമ്പ് പള്ളിയില്‍ വെച്ച് പാക്ക്യാരയിലേയും കണ്ണംകുളത്തേയും യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പള്ളിയില്‍ വെച്ച് പ്രശ്നമുണ്ടാക്കരുതെന്നും പുറത്തു പോകണമെന്നും പള്ളി കമ്മിറ്റി സെക്രട്ടറിയായ മൊയ്തീന് ആവശ്യപ്പെട്ടിരുന്നു. വാക്കുതര്‍ക്കവും കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ജാഫറെന്ന യുവാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഇരുവിഭാഗത്തിലും പെട്ടവരെ ഞായറാഴ്ച പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ജമാഅത്ത് സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടുതകര്‍ത്ത സംഭവത്തില്‍ മൊയ്തീന്റെ പരാതിയില്‍ പോലീസ് കേസ് രജ്ിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Also Read:
രണ്ടു ദിവസം മുമ്പ് പള്ളിയില്‍ വെച്ച് പാക്ക്യാരയിലേയും കണ്ണംകുളത്തേയും യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പള്ളിയില്‍ വെച്ച് പ്രശ്നമുണ്ടാക്കരുതെന്നും പുറത്തു പോകണമെന്നും പള്ളി കമ്മിറ്റി സെക്രട്ടറിയായ മൊയ്തീന് ആവശ്യപ്പെട്ടിരുന്നു. വാക്കുതര്‍ക്കവും കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ജാഫറെന്ന യുവാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഇരുവിഭാഗത്തിലും പെട്ടവരെ ഞായറാഴ്ച പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ജമാഅത്ത് സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടത്.
File Photo |
കോണ്‍ഗ്രസ് തിരിച്ചുവരും: പ്രിയങ്ക ഗാന്ധി
Keywords: Kasaragod, Kerala, Uduma, House, Attack, Scooter, Jamaath-committe, Jamaath, Secretary, Police, complaint, case,
Advertisement: