ആതിരയുടെ തിരോധാനം; ഫോണ്‍ ഓണ്‍ ചെയ്തു; ലൊക്കേറ്റ് ചെയ്തത് കൊച്ചിയില്‍
Jul 26, 2017, 17:00 IST
ഉദുമ: (www.kasargodvartha.com 26.07.2017) കരിപ്പോടി കണിയാംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിച്ചു. ആതിരയുടെ മൊബൈല്‍ ഫോണ്‍ അല്‍പ നേരത്തേക്ക് ഓണായപ്പോള്‍ കൊച്ചിയില്‍ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിച്ചത്. അതേസമയം അന്വേഷണം വഴിതിരിച്ചുവിടാനുള്ള പദ്ധതിയാണോ ഇതിനു പിന്നിലെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല.
ഈ മാസം 10 മുതലാണ് ആതിരയെ കാണാതായത്. തുടര്‍ന്ന് 11 ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായിരുന്നു. ഇതിനു ശേഷം ആതിരയെ കുറിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ ആതിരയുടെ തിരോധാനവുമായി സുഹൃത്ത് അനീസയ്ക്കും കണ്ണൂരിലെ ഒരു യുവാവിനും ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനീസയുടെ ബന്ധുക്കളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആതിരയുമായി ബന്ധമില്ലെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം.

Related News:
ആതിരയുടെ തിരോധാനം; പോലീസ് അന്വേഷണത്തെത്തുടര്‍ന്ന് മുങ്ങിയ കൂട്ടുകാരിയുടെ ബന്ധുക്കളായ 2 യുവാക്കള്‍ കസ്റ്റഡിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Kochi, Police, Investigation, Missing, Athira's missing; Phone switch on, located in Kochi