city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Railway station | ടികറ്റ് എടുത്താല്‍ മഴയത്ത് ഓടണം; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വിചിത്രമായ രീതി

കാസര്‍കോട്: (www.kasargodvartha.com) ടികറ്റ് എടുത്താല്‍ മഴയത്ത് ഓടേണ്ട അവസ്ഥയാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. നേരത്തെ ടികറ്റ് കൗണ്ടര്‍ പ്ലാറ്റ് ഫോമിനോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു. പിന്നീട് സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വടക്ക് ഭാഗത്തായി പുതിയ കെട്ടിടം നിര്‍മിക്കുകയും ഇവിടേക്ക് ടികറ്റ് കൗണ്ടര്‍ മാറ്റുകയുമായിരുന്നു.
     
Railway station | ടികറ്റ് എടുത്താല്‍ മഴയത്ത് ഓടണം; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വിചിത്രമായ രീതി

ഈ കൗണ്ടറിനോട് ചേര്‍ന്ന് ടികറ്റ് എടുത്ത് പ്ലാറ്റ് ഫോമിന് അകത്തേക്ക് പ്രവേശിക്കാന്‍ പ്രവേശന കവാടം ഒരുക്കിയിരിക്കുന്നെകിലും ഇത് കൊട്ടിയടിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളുടെ പേരില്‍ റെയില്‍വേ പൊലീസ് റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് വഴിയടച്ചതെന്നാണ് പറയുന്നത്. കേരള റെയില്‍വേ പൊലീസാണ് ടികറ്റ് കൗണ്ടറിന് അകത്തേക്കുള്ള പ്രവേശന കവാടം തുറക്കുന്നതിന് പ്രധാന തടസമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

റെഡ് അലേര്‍ട് അടക്കം പ്രഖ്യാപിച്ച്, കോരിച്ചൊരിയുന്ന മഴയത്ത് നിരവധി യാത്രക്കാര്‍ക്ക് ടികറ്റ് എടുത്ത് പ്ലാറ്റ് ഫോമില്‍ പ്രവേശിക്കാന്‍ മുമ്പുണ്ടായിരുന്ന കവാടത്തിലേക്ക് ഓടിപ്പോകേണ്ട അവസ്ഥയാണ്. സ്ത്രീകളും കുട്ടികളും അടക്കം ഇത്തരത്തില്‍ ദുരിതം അനുഭവിക്കുകയാണ്. എംപിയും എംഎല്‍എയും അടക്കമുള്ള ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തി ശക്തമായി ഇടപെട്ട് ടികറ്റ് കൗണ്ടറിനോട് ചേര്‍ന്നുള്ള പ്രവേശന കവാടം തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ഉന്നയിക്കുന്നു.

അതേസമയം, കള്ളന്മാരുടെയും പോകറ്റടിക്കാരുടെയും ശല്യമുണ്ടെന്നും സുരക്ഷാ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാതെ ഈ കവാടം തുറക്കരുതെന്നുമാണ് റെയില്‍വേ പൊലീസിന്റെ നിര്‍ദേശം. സുരക്ഷാ ചുമതല പൊലീസിനും ആര്‍പിഎഫിനുമാണുള്ളത്. എന്നാല്‍ ഇവിടെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന കാരണമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. ആകെ 26 പേരാണ് വേണ്ടതെന്നും ഒരാളുടെ കുറവുണ്ടെന്നും അധികൃതര്‍ പറയുന്നു. രാത്രി അഞ്ച് പേര്‍ മാത്രമാണ് ഉള്ളതെന്നും ഇതില്‍ രണ്ടുപേര്‍ ട്രെയിനിലും മൂന്ന് പേര്‍ മാത്രം സ്റ്റേഷന്‍ ഡ്യൂടിയിലുമാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.


ഇതുകൊണ്ട് മാത്രം സുരക്ഷ ഒരുക്കാനാവില്ലെന്നാണ് റെയില്‍വേ പൊലീസിന്റെ വാദം. ഉടന്‍ പുതുതായി 10 പേര്‍ വരുമെന്നും ഇതിന് ശേഷം പ്രവേശന കവാടം തുറക്കുന്നത് ആലോചിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. ജോലി എളുപ്പമാക്കാന്‍ വേണ്ടിയാണ് രണ്ട് പ്രവേശന കവാടവും വേണ്ടെന്ന നിലപാടിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് ആക്ഷേപം. റെയില്‍വേ ഡിവിഷന്‍ മാനജരെ ബന്ധപ്പെട്ട് ഈ പ്രശ്‌നത്തിന് പരിഹാരത്തിന് കാണുമെന്ന് എംപിയും എംഎല്‍എയും വ്യക്തമാക്കിയിട്ടുണ്ട്.

ആവശ്യത്തിന് ഉടന്‍ പരിഹാരം കാണുമെന്ന പ്രതീക്ഷയുമായി യാത്രക്കാരും കാത്തിരിക്കുകയാണ്. വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും മഴ ശക്തമായ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കാസര്‍കോട് റെയില്‍വേ പാസന്‍ജേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ പ്രശാന്ത് കുമാര്‍, ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം, കുമ്പള റെയില്‍വേ പാസന്‍ജേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ പെറുവാഡ്, പൊതുപ്രവര്‍ത്തകന്‍ ജാസര്‍ ചെങ്കള എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Keywords: Kasaragod Railway Station, Malayalam News, Kerala News, Kasaragod News, Railway News, At Kasargod railway station, entry gate from ticket counter is closed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub