നിയമസഭാ തെരെഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും; ഫ്ളക്സ് ബോര്‍ഡുകള്‍ അനുവദിക്കില്ല; ആബ്സെന്റീസ് വോടര്‍മാര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്: കളക്ടര്‍
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് പൊതു ഗ്രൗണ്ഡുകള് വീതം അനുവദിക്കണം എന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പൊതുപരിപാടികള്‍ ഗ്രൗണ്ഡുകളില് മാത്രമേ നടത്താന്‍ അനുവദിക്കുകയുള്ളൂ, ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ഗ്രൗണ്ട് അനുവദിക്കണം എന്നാണ് നിര്‍ദേശം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കൂവെന്നും കളക്ടര്‍ അറിയിച്ചു.
വോട്ടര്‍പട്ടികയില്‍ പേരുള്ള 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, അംഗപരിമിതര്‍, കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളിലെ നേരില്‍ വോട് ചെയ്യാന്‍ സാധിക്കാത്ത ആബ്സെന്റീസ് വോടര്‍മാര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നത് സംബന്ധിച്ച മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിച്ച് സൂക്ഷിക്കും. 6113 അംഗപരിമിതരും 80 വയസ്സിന് മുകളില്‍ പ്രായമുള്ള 13255 പേരുമാണ് നിലവിലെ പട്ടികയില്‍ ഉള്ളത്. പോസ്റ്റല്‍ ബാലറ്റ് ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തിച്ചു നല്‍കും. ഇത് അഞ്ച് ദിവസത്തിനകം പൂരിപ്പിച്ച് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് നല്‍കണം. ജില്ലാ മെഡികല്‍ ഓഫീസര്‍ നല്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ട കോവിഡ് 19 പോസിറ്റീവ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. 1048 പോളിങ് ഓഫീസര്‍മാരെയാണ് ഇതിനായി നിയോഗിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്ന ദിവസം തന്നെ കളക്ടറേറ്റില്‍ കണ്ട്രോള് റൂം തുറക്കും. 1950 ആണ് കണ്ട്രോള് റൂം നമ്പര്‍. മാതൃകാ പെരുമാറ്റ ചട്ടം വന്നാല്‍ പൊതുസ്ഥലങ്ങളിലെ എല്ലാ പരസ്യബോര്‍ഡുകളും നീക്കം ചെയ്യും. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിനാല്‍
ഫ്ളക്സുകള്‍ അനുവദിക്കില്ല, കോട്ടണ്‍ തുണികള്‍ മാത്രമേ ഉപയോഗിക്കാവു. പ്രചരണ ചെലവുകളും കര്‍ശനമായി നിരീക്ഷിക്കും.
പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരകേന്ദ്രങ്ങളെയും നിശ്ചയിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ഗവ. ഹയര്‍സെകന്‍ഡറി സ്കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ ഗവ. കോളജ് കാസര്‍കോട്, ഉദുമ മണ്ഡലത്തില്‍ പെരിയ പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പടന്നക്കാട് നെഹ്റു കോളജ്
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഗവ. പോളിടെക്നിക് എന്നിവയാണ് കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കും. രാവിലെ 7 , 9 , 11 മണി എന്നിങ്ങനെയാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സമയക്രമം. ഭക്ഷണം പോളിങ് സ്റ്റേഷനുകളില്‍ കുടുംബശ്രീ വഴി വിതരണം ചെയ്യും. കോവിഡ് പ്രതിരോധ കിറ്റും നല്‍കും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാല് കൗണ്ഡിങ് ഹാളുകളാണുണ്ടാകുക. ഹാളുകളില്‍ 7 വീതം ടേബിളുകള്‍ ക്രമീകരിക്കും. ഒരു റൗണ്‍ഡില്‍ 28 ടേബിളുകളില്‍ വോടെണ്ണാന്‍ കഴിയും.
വരണാധികാരികളെയും നിശ്ചയിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ ഷാജി എം കെ (ഡെപ്യൂടി കളക്ടര്‍ എല്‍ ആര്), കാസര്‍കോട് മണ്ഡലത്തില്‍ ഷാജു (ആര് ഡി ഒ), ഉദുമ മണ്ഡലത്തില്‍ ജയ ജോസ്രാജ് സി എല്‍ (ഡെപ്യൂടി കളക്ടര്‍ എല്‍ എ), കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ആര് മേഘശ്രീ (സബ്കളക്ടര്‍, കാഞ്ഞങ്ങാട്), തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സിറോഷ് പി ജോണ്‍ (ഡെപ്യൂടി കളക്ടര്‍ ആര് ആര്) എന്നിവരാണ് വരണാധികാരികള്‍.
21 നോഡല്‍ ഓഫീസര്‍മാരെയും വിവിധ ചുമതലകളില്‍ നിശ്ചയിച്ചിട്ടുണ്ട്. ആഞ്ജലോ എ (മാന്‍പവര്‍ മാനജ്മെന്റ്), പി കുഞ്ഞിക്കണ്ണന് (ഇ വി എം മാനജ്മെന്റ്), രാധാകൃഷ്ണന് (ട്രാന്‍സ്പോര്‍ട് മാനജ്മെന്റ്),
നിനോജ് മേപ്പടിയത്ത് (ട്രെയിനിങ് മാനജ്മെന്റ്), രാജന് എ വി (മെറ്റീരിയല്‍ മാനജ്മെന്റ്), അതുല്‍ എസ് നാഥ് (ഇംപ്ലിമെന്റിങ് എം സി സി), അതുല്‍ എസ് നാഥ് (മെയിന്റനന്‍സ് ഓഫ് ലോ ആന്‍ഡ് ഓര്‍ഡര്‍), സതീശന് കെ (എക്സ്പെന്‍ഡിചര്‍ മോണിറ്ററിങ്), വിനീത് വി വര്‍മ്മ (നോഡല്‍ ഓഫീസര്‍ ഫോര്‍ ഒബ്സര്‍വേര്‍സ്), ആന്റോ പി ജെ (പോസറ്റല്‍ ബാലറ്റ് പേപര്‍, സെര്‍വീസ് വോടേര്‍സ് ആന്‍ഡ് ഇ ഡി സി), മധുസൂദനന് എം (മീഡിയ കമ്യുണികേഷന്‍), രാജന് കെ (കമ്പ്യൂടറൈസേഷന്), കവിതാറാണി രഞ്ജിത്ത് (എസ്വിഇഇപി),
പ്രതീക്ഷ ടി എസ് (ഹെല്പ് ലൈന്‍, കംപ്ലെയിന്റ് റീഡ്രെസല്‍), ബിജു സി (ഐസി ടി ആപ്ലികേഷന്), ലീന (എസ്എംഎസ് മോണിറ്ററിങ് ആന്‍ഡ് കമ്യുണികേഷന്‍ പ്ലാന്‍), ശെല്‍വരാജ് ഡി എസ് (വോടേര്‍സ് ഹെല്പ്ലൈന്), ഷീബ മുംതാസ് (പേര്‍സണ്‍ വിത് ഡിസെബിലിറ്റീസ്), ഷാജി പി കെ (കോവിഡ് പ്രോടോകോള്‍ ആന്‍ഡ് ആബ്സെന്റീസ് വോടേര്‍സ്), ലക്ഷ്മി (ഗ്രീന്‍ പ്രോടോകോള്‍), പ്രജീഷ് തോട്ടത്തില്‍ (സൈബര്‍ സെക്യൂരിറ്റി).
Keywords: Kasaragod, Kerala, News, Election, Government, COVID-19, District Collector, Voters list, Handicape, Poll, Manjeshwaram, Assembly elections: Govt to tighten covid protocol; Flux boards are not allowed; Special Postal Ballot for Absentee Voters - Collector.
< !- START disable copy paste -->