Arrested | 'പിതാവിന്റെ ദുഷ്പ്രവൃത്തികൾ ചോദ്യം ചെയ്തു; വൈരാഗ്യത്തില്‍ മകളെ കുത്തിപരിക്കേല്‍പ്പിച്ചു'; 48 കാരൻ അറസ്റ്റില്‍
Aug 23, 2022, 17:03 IST
ആദൂര്‍: (www.kasargodvartha.com) പിതാവിന്റെ ദുഷ്പ്രവൃത്തികൾ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ മകളെ കുത്തിപരിക്കേല്‍പിച്ചെന്ന പരാതിയിൽ പിതാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാരാട്ട് നൗശാദി (48) നെയാണ് ആദൂര്‍ എസ്‌ഐ കെ വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ ദിവസം 17കാരിയായ മകളെ കുത്തിപരിക്കേല്‍പിച്ചതായാണ് പരാതി. ഇടത് കൈക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിനും ബാലാവകാശ സംരക്ഷണ നിയമം അനുസരിച്ചും ആദൂര്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ നൗശാദിനെ റിമാന്‍ഡ് ചെയ്തു. വധശ്രമം, കൊള്ള, മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസിലെ പ്രതിയാണ് നൗശാദ്. ഇതിനെ ചോദ്യം ചെയ്തതിന് ആക്രമിച്ചെന്നാണ് ആരോപണം.

Keywords: Assault complaint; man arrested, Kerala, News, Adhur, Top-Headlines, Latest-News, Arrested, Police Station, Hosdurg, Court, Remand.