യുവാവിനെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്ന കേസിൽ 35 കാരന് 6 മാസം തടവ്
Jan 31, 2022, 18:43 IST
കാസർകോട്: (www.kasargodvartha.com 31.01.2022) യുവാവിനെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്ന കേസിൽ ബന്ധുവിന് ആറുമാസം തടവ് ശിക്ഷ. മധൂർ കൊല്ലങ്കാനയിലെ അബ്ദുൽ ഖാദറിൻ്റെ മകൻ എ കെ ഇബ്രാഹിമിനെ (31) ആക്രമിച്ചെന്ന കേസിലാണ് ബന്ധുവായ മുഹമ്മദ് മുനീറിന് (35) കാസർകോട് അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് ടി ബിജു ശിക്ഷ വിധിച്ചത് .
2016 ഒക്ടോബർ 29 ന് രാത്രി എട്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാനഗർ പൊലീസ് റെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ വിദ്യാനഗർ എസ് ഐ ആയിരുന്ന കെ രാജുവാണ്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം അബ്ദുൽ സത്താർ ഹാജരായി.

Keywords: News, Kerala, Kasaragod, Assault, Top-Headlines, Man, Attack, Arrest, Case, Police, Vidya Nagar, Assault case; young man sentenced to 6 months in prison.
< !- START disable copy paste -->