വീട്ടിൽ അതിക്രമിച്ച് കയറി കിടപ്പ് രോഗിയായ സ്ത്രീയെ മാനഹാനി വരുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തെന്ന കേസ്; 55 കാരന് 9 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു
Mar 31, 2022, 20:41 IST
കാസർകോട്: (www.kasargodvartha.com 31.03.2022) കിടപ്പ് രോഗിയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഹാനി വരുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തെന്ന കേസിൽ പ്രതിക്ക് ഒമ്പത് വർഷം തടവ് ശിക്ഷ. കുഞ്ഞികൃഷ്ണൻ പി എം (55) എന്നയാളെയാണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ വിവിധ വകുപ്പുകൾ പ്രകാരം ഒമ്പത് വർഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി അധിക തടവും വിധിച്ചു
2016 സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീയെ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി മാനഹാനിപ്പെടുത്തുകയും, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. പരാതിക്കാരി വിചാരണക്കിടയിൽ തന്നെ മരണപ്പെട്ടിരുന്നു .
ചീമേനി പൊലീസ് രെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ ചീമേനി സബ് ഇൻസ്പെക്ടർ ആയിരുന്ന എം ശ്രീധരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടർ അഡ്വ. പി രാഘവൻ ഹാജരായി.

Keywords: News, Kerala, Kasaragod, Top-Headlines, Court-order, Assault, Case, Jail, Health, Police, Case, Assault case, Assault case; 55-year-old sentenced to nine years in prison and fine.
< !- START disable copy paste -->