കടയിൽ കയറി വ്യാപാരിയുടെ മുഖത്ത് മുളക് പൊടി വിതറി മർദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തതായി പരാതി
Dec 30, 2021, 22:13 IST
കുമ്പള: (www.kasargodvartha.com 30.12.2021) കടയിൽ കയറി വ്യാപാരിയുടെ മുഖത്ത് മുളക് പൊടി വിതറി മർദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തതായി പരാതി. മുഗുവിലെ നാസർ ബായാർ (44) ആണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ആറുമണിയോടെ കാറിലെത്തിയ രണ്ട് പേർ കുമ്പള താജ് ഹോടെലിന് സമീപത്തെ കടയിൽ കയറി നാസറിന്റെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം മർദിക്കുകയും പോകെറ്റിലുണ്ടായിരുന്ന 20,000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് പരാതി.
ചായപ്പൊടി വിതരണ വ്യാപാരിയാണ് നാസർ. പരാതി സംബന്ധിച്ച് കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.
Keywords: Kerala, News, Kasaragod, Top-Headlines, Kumbala, Assault, Police, Case, Complaint, Shop Keeper, Attack, Mobile Phone, Assault and theft complaint.
< !- START disable copy paste -->